നി എന്‍ജിന്‍ ഘടിപ്പിച്ച യന്ത്രംവഴി എളുപ്പത്തില്‍ തെങ്ങില്‍ക്കയറുകയും ഇറങ്ങുകയും ചെയ്യാം. ഒരുലിറ്റര്‍ പെട്രോളിന് 80 മുതല്‍ 90 തെങ്ങുകള്‍ വരെ കയറിയിറങ്ങാം. തെങ്ങുകയറ്റത്തിലെ യന്ത്രവത്കരണ സാധ്യതയെക്കുറിച്ച് കാര്‍ഷിക എന്‍ജിനീയറിങ് കോളേജില്‍നടന്ന പഠനത്തിലാണ് എന്‍ജിന്‍ ഘടിപ്പിച്ച തെങ്ങുകയറ്റയന്ത്രം കാര്‍ഷിക വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിയത്. അഖിലേന്ത്യാ സംയോജിത ഗവേഷണപദ്ധതിയുടെ ഭാഗമായാണ് പഠനം നടത്തിയത്.

കോളേജ് ഡീന്‍ ഡോ. കെ.കെ. സത്യന്‍, ഫാം മെഷിനറി മേധാവി ഡോ. പി.ആര്‍. ജയന്‍, എ.ഐ.സി.ആര്‍.പി. കോ -ഓര്‍ഡിനേറ്റര്‍ എന്‍ജിനീയര്‍ സിന്ധു ഭാസ്‌കര്‍ തുടങ്ങിയവര്‍ പഠനത്തിന് നേതൃത്വംനല്‍കി. ശിവമോഗയിലെ മബെന്‍സ് എന്‍ജിനീയറിങ് സൊല്യൂഷന്‍സ് വികസിപ്പിച്ചെടുത്ത യന്ത്രമാണ് പഠനത്തിന് വിധേയമാക്കിയത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് എന്‍ജിന്‍ഘടിപ്പിച്ച യന്ത്രം. 2.5 കുതിരശക്തിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച യന്ത്രത്തിന് 48 കിലോഗ്രാം ആണ് ഭാരം. ആക്സിലേറ്റര്‍, ക്ലച്ച്, സീറ്റ്, ഫൂട്ട്റെസ്റ്റ്, റബ്ബര്‍ റോളര്‍ എന്നിവയാണ് പ്രധാനഭാഗങ്ങള്‍.

30 അടി ഉയരമുള്ള തെങ്ങ് കയറാന്‍ 25 സെക്കന്‍ഡ് സമയം മതി. ഇറങ്ങുമ്പോള്‍ ഇന്ധനച്ചെലവ് വരുന്നില്ലെന്നതും പ്രത്യേകതയാണ്. 1,25,000 രൂപയാണ് യന്ത്രത്തിന്റെ വില. നൂതന തെങ്ങ് കയറ്റയന്ത്രം കാര്‍ഷികമേഖലയിലെ യന്ത്രവത്കരണത്തിന് മുതല്‍ക്കൂട്ടാണെന്നാണ് പഠനത്തിന് നേതൃത്വംനല്‍കിയവര്‍ പറയുന്നത്.

Content Highlights: Coconut tree climbing machine