നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാന (എന്‍.ആര്‍.സി.ബി.) തിരുച്ചിറപ്പള്ളി വാഴത്തടയെ ഉണക്കി മാവാക്കിമാറ്റി അതുപയോഗിച്ച് ബിസ്‌കറ്റും കുക്കീസും ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. 

ഭക്ഷ്യനാര് നല്ല അളവിലുള്ളതിനാല്‍ പ്രമേഹം, ബി.പി., മലബന്ധം, കിഡ്നി സ്റ്റോണ്‍ തുടങ്ങിയവയുടെ ശമനത്തിന് വാഴത്തട ജ്യൂസ് ഉപയോഗിച്ചുവരുന്നുണ്ട്. ഇതിനെ വ്യാവസായികമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന അന്വേഷണത്തിലാണ് കുക്കീസ് വികസിപ്പിച്ചത്. 

ആദ്യം വാഴത്തട കഴുകി ചെറുകഷണങ്ങളാക്കി പൊട്ടാസ്യം മെറ്റാബൈസള്‍ഫേറ്റ് ലായനിയില്‍ 10 മിനിറ്റ് മുക്കിവെക്കുന്നു. തുടര്‍ന്ന് കാബിനറ്റ് ഡ്രയറില്‍വെച്ച് ഉണക്കി ജലാംശം കുറയ്ക്കും. ഇത് ഗ്രൈന്‍ഡറില്‍ പൊടിച്ച് അരിച്ചു മാവാക്കിമാറ്റുന്നു. ഇതിനെ മറ്റുമാവുകളുമായി വ്യത്യസ്ത അനുപാതത്തില്‍ ചേര്‍ത്ത് ബിസ്‌കറ്റും കുക്കീസും ഉണ്ടാക്കാം. 

ഈ ഉത്പന്നങ്ങള്‍ക്ക് പോഷക, ഔഷധ ഗുണങ്ങള്‍ കൂടുതലായിരിക്കും. വാഴത്തടയില്‍നിന്ന് കാന്‍ഡി ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യയും ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: director.nrcb@icar.gov.in, 04312618125.

Content Highlights: Biscuits and cookies from the banana stalk