കായയില്‍ കറുത്തപുള്ളി വീഴ്ത്തുന്നത് കുമിള്‍ബാധയാണ്. വളരെ ചെറിയ കുത്തുകളായി തുടങ്ങും. ഇവയ്ക്കുചുറ്റും കറുപ്പോ ബ്രൗണ്‍ നിറത്തിലോ വലയം കാണാം. പുള്ളിക്കുത്ത് വീണഭാഗം നേരിയതോതില്‍ അഴുകും തുടര്‍ന്ന് പൊട്ടുകയും ചെയ്യും. രോഗം യഥാസമയം നിയന്ത്രിച്ചില്ലെങ്കില്‍ ഇത് ഇലകളിലേക്ക് വ്യാപിക്കും. ക്രമേണ വാഴ നശിക്കും.

plantainനിയന്ത്രണത്തേക്കാള്‍ പ്രതിരോധത്തിനാണിവിടെ പ്രാധാന്യം. കുലകള്‍, സുഷിരങ്ങളിട്ട പോളിത്തീന്‍ സഞ്ചികൊണ്ടു പൊതിയുക. ഉണങ്ങിയ ഇലകള്‍ യഥാസമയം നീക്കുക. രോഗവിമുക്തമായ ടിഷ്യുകള്‍ച്ചര്‍ തൈകള്‍ നടാന്‍ ശ്രദ്ധിക്കുക.  രോഗം ഗുരുതരമായാല്‍ കുമിള്‍നാശിനി തളിക്കേണ്ടിവരും. പ്രതിരോധമായി ഒരു ഗ്രാം ബാവിസ്റ്റിന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 15 ദിവസം ഇടവിട്ട് ഇലകളില്‍ തളിക്കുക.