ഇലകളുടെ പച്ചപ്പ് കാര്‍ന്നുതിന്നുകയാണ് കമ്പിളിപ്പുഴുവിന്റെ പ്രവര്‍ത്തനം. രണ്ടുവിധത്തില്‍ ഇവയെ നിയന്ത്രിക്കാം. രാസനിയന്ത്രണത്തിന് രണ്ട് മില്ലി ക്വിനാല്‍ഫോസ്, അല്ലെങ്കില്‍ 0.3 മില്ലി സ്പിനോസാഡ് എന്നിവയിലൊന്ന് ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ കലക്കിത്തളിച്ച് പുഴുക്കളെ നിയന്ത്രിക്കാം.

ജൈവ നിയന്ത്രണത്തിന് അഞ്ച് മില്ലി വേപ്പെണ്ണ രണ്ടു ഗ്രാം സോപ്പുകൂടി ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയിളക്കി തളിക്കണം.

കൂടാതെ കാന്താരിമുളക് ഗോമൂത്ര മിശ്രിതവും ഫലപ്രദമാണ്. ഇതിന് 10 ഗ്രാം കാന്താരിമുളക് അരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ലയിപ്പിച്ച് ഒമ്പത് ലിറ്റര്‍ വെള്ളവും ചേര്‍ത്തിളക്കി അരിച്ചുവേണം തളിക്കാന്‍.