വാഴയിലയില്‍ പലയിടത്തായി വെളുത്തവരകള്‍ കാണുന്നതാണ് മൊസൈക്കിന്റെ പ്രഥമലക്ഷണം. ഇത് ക്രമേണ മറ്റിലകളിലേക്കും വ്യാപിക്കും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ പുതിയ ഇലകളുടെ പ്രതലം വീതികുറഞ്ഞ് ഇലകള്‍ക്ക് രൂപമാറ്റം സംഭവിക്കും. ക്രമേണ വാഴയുടെ പിണ്ടിയും നാമ്പുമൊക്കെ ചീഞ്ഞഴുകും. 

ഇത്തരം വാഴകള്‍ കുലച്ചാല്‍തന്നെ ചെറിയ കുലകളെ ഉത്പാദിപ്പിക്കുകയുള്ളൂ. 'കുക്കുംബര്‍ മൊസൈക്ക് വൈറസ്' ആണ് രോഗഹേതു. രോഗം ബാധിച്ച വാഴ വേരോടെ പിഴുത് തീയിട്ടു നശിപ്പിക്കുക, കുഴിച്ചുമൂടുക, ഇതില്‍നിന്ന് കന്നുകളെടുക്കാതിരിക്കുക, രോഗം പരത്തുന്ന മുഞ്ഞകളെ നിയന്ത്രിക്കാന്‍ 'വെര്‍ട്ടിസീലിയ ലിക്കാനി' 20 ഗ്രാം അല്ലെങ്കില്‍ അഞ്ച് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കുക. 

നട്ട് 20 ദിവസം കഴിഞ്ഞ് കാര്‍ട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് 4ജി, 25 ഗ്രാം ഒരു തടത്തില്‍ ചേര്‍ക്കുക. ഇലക്കൈകളില്‍ 65-ാം ദിവസവും 165-ാം ദിവസവും 12.5 ഗ്രാം കാര്‍ട്ടാപ്പ് ഹൈഡ്രോ ക്ലോറൈഡ് ഇട്ടുകൊടുക്കുക.