നമ്മള്‍ നട്ടുനനച്ചു വളര്‍ത്തുന്ന വിളകളിലെ രോഗകീടബാധ കൂടുവാന്‍ ഇടയുള്ള സമയമാണ് ഇത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനുള്ള പ്രധാന കാരണം. പുഴുശല്യമില്ലാത്ത മാമ്പഴം കിട്ടാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

പുഴുവില്ലാത്ത മാമ്പഴം ലഭിക്കുന്നതിന് പഴയീച്ചയ്ക്കുള്ള ഫിറോമോണ്‍ കെണി ഉപയോഗിക്കുന്നത് ഫലപ്രദമാണ്. മാവ് പൂത്ത് മാങ്ങ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ മുതല്‍ കെണി വെക്കണം. 

ഒരു കെണി ഉപയോഗിച്ച് മൂന്നു മാസത്തോളം ആണ്‍ ഈച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ കഴിയും. ഇതിനോടൊപ്പം പാളയംകോടന്‍ പഴം, തുളസിയില എന്നിവ ഉപയോഗിച്ചുള്ള ചിരട്ടക്കെണികളും കെട്ടിത്തൂക്കാം. 

ഒരേക്കര്‍ മാവിന്‍ തോട്ടത്തിന് 5 അല്ലെങ്കില്‍ 25 മരങ്ങള്‍ക്ക് ഒന്ന് അഥവാ ഒരു പുരയിടത്തിന് ഒന്ന് എന്ന ക്രമത്തില്‍ കെണികള്‍ വെച്ചുകൊടുക്കേണ്ടതാണ്. 

ഒരു സീസണ്‍(3-4 മാസം) മുഴുവന്‍ ഈ കായീച്ചക്കെണി ഫലപ്രദമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2370773
(കടപ്പാട്: കേരള കാര്‍ഷിക സര്‍വകലാശാല,മണ്ണുത്തി)