മണ്ണിനെയും മണ്ണിലേക്ക് വീഴുന്ന മഴവെള്ളവും അതാതിടത്തുതന്നെ സംഭരിക്കുന്ന രീതിക്ക് ഏറെ യോജിച്ചതാണ് മണ്ണിന്റെ 'പുതയിടല്‍' അഥവാ 'മള്‍ച്ചിങ്'

ചെലവുകുറഞ്ഞതും വളരെ എളുപ്പവുമായ രീതിയാണിത്. മഴവെള്ളം നന്നായി ലഭിക്കുന്ന അവസരത്തില്‍ മണ്ണൊലിക്കാതിരിക്കാന്‍ പുതയിടല്‍ ഗുണം ചെയ്യും. മഴവെള്ളത്തിന്റെ ഒഴുക്കും വേഗവും തടസ്സപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. നിറയെ മഴവെള്ളം, ഭൂമിയിലേക്ക് താഴ്ന്നിറങ്ങുകയും ചെയ്യും. പുതയിടല്‍വഴി മണ്ണിലെ ക്ലേദാംശം (ഹ്യൂമസ്) വര്‍ധിക്കുന്നു. പുതയിടല്‍ മണ്ണിനുമീതെ ഒരു പുതപ്പായി മണ്ണിനെ പരിപാലിക്കും. ഇതിലൂടെ മണ്ണിന്റെ ഘടന നന്നാവും. മണ്ണൊരു സ്‌പോഞ്ചായി നിലനിന്ന്, ലഭ്യമായ വെള്ളം, സാവധാനം മണ്ണിന് ലഭിക്കാന്‍ ഗുണം ചെയ്യും.

പുതയിടലിന് വിവിധ സസ്യാവശിഷ്ടങ്ങള്‍, പുല്ല്, പച്ചില, ജൈവാവശിഷ്ടങ്ങള്‍, വൈക്കോല്‍ എന്നിവയും പ്ലാസ്റ്റിക്കും ഉപയോഗിക്കാം. ഇതിനുപുറമേ, മണ്ണ് കിളച്ചിളക്കി, കൂനയാക്കി നിര്‍ത്തി പിന്നീട് തട്ടിനിരത്തുന്ന മണ്‍ പുതയിടലും നല്ലഫലം ചെയ്യും. മറ്റുചില നേട്ടങ്ങളിതാ:
' പുതയിട്ടാല്‍ മണ്ണിന്റെ ജലാഗിരണശേഷി
വര്‍ധിക്കും.
' മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തും.
' സംഭരിച്ച വെള്ളത്തെ കുറെശ്ശയായി
മണ്ണിന് നല്‍കും.
' ജൈവാംശത്തിന്റെ തോത് കൂട്ടും.
' കളസസ്യങ്ങളുടെ വളര്‍ച്ച തടയും.
' മണ്ണില്‍നിന്ന് ബാഷ്പീകരണം വഴിയുള്ള
ജലനഷ്ടം നിയന്ത്രിക്കും.
' മണ്ണിന്റെ താപനില ശരിയായി
നിലനിര്‍ത്തുന്നു.
' മണ്ണിലെ സൂക്ഷ്മാണുക്കള്‍ പെരുകും.
' ഭൂജല നിരപ്പ് ഉയര്‍ത്തും.


എം.എ. സുധീര്‍ബാബു