ഇത്തവണയും മഞ്ഞളിന് നല്ലവിളവെടുപ്പ് തന്നെ. അച്ഛന്‍ തന്ന മഞ്ഞള്‍വിത്തുകള്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും എന്റെ   ടെറസിലെ സിമന്റ് ചാക്കുകളിലും, ഗ്രോബാഗുകളിലുമായി വളരുന്നു... 

ഇത്തവണ മഞ്ഞള്‍ ചെടി ഉണങ്ങികഴിഞ്ഞ് വിളവെടുത്തു. വേരുകളും മണ്ണും നീക്കി വൃത്തിയാക്കിയ മഞ്ഞളില്‍ അല്‍പ്പം കല്ലുപ്പിട്ടശേഷം വെള്ളമൊഴിച്ച് പുഴുങ്ങി. വെന്തപ്പോള്‍ വെള്ളംവാര്‍ന്നു കളഞ്ഞശേഷം മഞ്ഞള്‍ ഉണക്കി. 

turmeric

നന്നായുണങ്ങിയ മഞ്ഞള്‍ ഇന്ന് പൊടിപ്പിച്ചു. 4.Kg കിട്ടി.  പച്ചചാണകം നല്‍കി വളര്‍ത്തിയ ചെടികളില്‍ നിന്നുള്ള മഞ്ഞള്‍ പൊടിച്ചപ്പോള്‍ അവിടമാകെ മഞ്ഞളിന്റെമണം പരന്നു.... പാക്കറ്റില്‍ വിപണിയില്‍ കിട്ടുന്നത് മഞ്ഞള്‍പൊടിയല്ലന്ന് ആ മണംതന്നെയാണ് തെളിവ്.