വീട്ടിനുള്ളില്‍ എപ്പോഴും പ്രകൃതിദത്ത സുഗന്ധം തങ്ങി നില്‍ക്കാനും കൊതുകുകളെ അകറ്റി നിര്‍ത്താനും സഹായിക്കുന്ന സുഗന്ധ ടെറേറിയം ആരോഗ്യകേരളത്തിനൊരു മുതല്‍ക്കൂട്ടാണ്. ടെറേറിയത്തിനെപ്പറ്റി കേട്ടിട്ടില്ലാത്തവരായിട്ടാരുണ്ടാകുമെന്ന് തോന്നുന്നില്ല. വീട്ടിനുള്ളിലെവിടെയും സ്ഥാപിക്കാവുന്ന രീതിയില്‍ ചില്ലു കൂടുകളില്‍ ഒരുക്കിയിട്ടുള്ള മനോഹരമായ ഉദ്യാനങ്ങളാണവ. വളരെ പരിമിതമായ ജല ഉപയോഗവും നാമമാത്രമായ പരിചരണവും മതിയാകുമെന്നുള്ളത് ടെറേറിയം സ്വന്തമാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.

 മനസ്സിനിണങ്ങിയ ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ സ്ഥലമില്ലെന്ന ആവലാതിക്ക് അറുതി വരുത്തുന്നൊരു സംവിധാനം കൂടിയാണീ അഴകിന്റെ ചെറുതുരുത്തുകള്‍. വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ചില്ലുപാത്രങ്ങളില്‍ നിര്‍മ്മിക്കാവുന്ന ടെറേറിയം അലങ്കാരം മാത്രമല്ല വീടിനുള്ളിലുണ്ടാകുന്ന വിഷവാതകങ്ങള്‍ വലിച്ചെടുത്ത് വായൂ ശുദ്ധീകരണം ഉറപ്പാക്കുകയും ചെയ്യും. 

ടെറേറിയത്തിന് സുഗന്ധം കൂടിയായാലോ? സുഗന്ധവാഹികളായ ഔഷധസസ്യങ്ങളുപയോഗിച്ചുള്ള സുഗന്ധ ടെറേറിയം (Scented terrarium) എന്ന ആശയവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത ടെറേറിയം നിര്‍മ്മാതാക്കളായ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന 'ടെറേറിയം ഇന്ത്യ'. വീട്ടിനുള്ളില്‍ എപ്പോഴും പ്രകൃതിദത്ത സുഗന്ധം തങ്ങി നില്‍ക്കാനും കൊതുകുകളെ അകറ്റി നിര്‍ത്താനും സഹായിക്കുന്ന സുഗന്ധ ടെറേറിയത്തിന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

(കൂടുതലറിയാന്‍; ടെറേറിയം ഇന്ത്യ 9387735697)