കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്ക് അവരുടെ അനുഭവങ്ങള്‍ എഴുതാനുള്ള ബ്ലോഗ് ആണ് ഇത്. 

എറണാകുളത്ത് പാലാരിവട്ടം  സ്വദേശിയായ വിജയഘോഷ് നാല് വര്‍ഷമായി മട്ടുപ്പാവ് കൃഷിയില്‍ സജീവമാണ്. കൃഷി എന്തെന്നറിയാത്ത ഇദ്ദേഹം ടെറസ് നനയ്ക്കാത്ത കൃഷിരീതിയിലൂടെ ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ പച്ചക്കറികളും ഇന്ന് വിളയിച്ചെടുക്കുന്നു.

വിജയഘോഷ് പങ്കുവെക്കുന്ന അനുഭവങ്ങള്‍

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും. എറണാകുളം നഗര ഹൃദയത്തില്‍ ആറു സെന്റ് ഭൂമിയില്‍ 3000 sq വീട്. കൃഷി ചെയ്യുവാനുള്ള ആഗ്രഹം മൂത്തപ്പോള്‍ ടെറസ് ഒരു പാടശേഖരമാക്കി മാറ്റി. വീട്ടാവശ്യം കഴിഞ്ഞു ബാക്കിയുള്ളത് വില്പനയും തുടങ്ങി.

ഞങ്ങള്‍ നാല്പത്തഞ്ചു കര്‍ഷകര്‍ ചേര്‍ന്ന് ഒരു കൂട്ടായ്മയുണ്ടാക്കി. തൃക്കാക്കര ഭാരത മാതാ കോളേജിന് സമീപം സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിലാണ് നാട്ടുചന്ത. എല്ലാ ഞായറാഴ്ചയും കാലത്ത് എട്ടര മണി മുതല്‍ പതിനൊന്ന് മണിവരെ . വിഷമില്ലാത്തതും, വളം ചേര്‍ക്കാത്തതുമായ  ഭക്ഷണം ആഗഹിക്കുന്ന എല്ലാവര്‍ക്കും സ്വാഗതം. വിഷരഹിതമായ പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്കും സ്വാഗതം

 

ഫോണ്‍ നമ്പര്‍ : 94961 19080