തൃശ്ശൂരിലെ കാര്‍ഷിക വിപണി നാട്ടു ചന്ത... കാര്‍ഷിക വിപണിയുടെ തൃശ്ശൂര്‍ നാട്ടു ചന്ത ഒരു മാതൃകയാണ്.. ഫേസ്ബുക്ക് കാര്‍ഷിക ഗ്രൂപ്പുകളുടെ ചരിത്രത്തിലെ വ്യത്യസ്തതയാര്‍ന്ന ഒരു പ്രവര്‍ത്തന ശൈലി. കാര്‍ഷിക വിപണി (Online Organic Agricultural Market) എന്ന ഒരു ഫേസ്ബുക്ക് കാര്‍ഷിക ഗ്രൂപ്പിന്, Virtual ലോകത്തുനിന്നും യാഥാര്‍ഥ്യ ലോകത്തിലേക്ക് ഇറങ്ങി, പാവപ്പെട്ട കര്‍ഷകരെ.

ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നും എങ്ങിനെ മോചിപ്പിക്കാം, സഹായിക്കാം എന്നതിന് ഒരു ഉദാഹരണമാണ്‌ മുടങ്ങാതെ ആഴ്ച തോറും നടന്നു വരുന്ന തൃശ്ശൂര്‍ നാട്ടു ചന്ത... പ്രാദേശിക നാടന്‍ ജൈവ കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട്, ഇടത്തട്ടുകാരുടെ സഹായമില്ലാതെതന്നെ, സ്വന്തം ഉപയോഗം കഴിഞ്ഞു ബാക്കിയുള്ള വിഷമില്ലാത്ത പച്ചക്കറി, സ്വയം ന്യായമായ വിലയിട്ട് നേരിട്ട് വില്‍ക്കുവാന്‍ വേണ്ടി ഒരുക്കിയ ഒരു വേദിയാണ് തൃശ്ശൂര്‍ നാട്ടു ചന്ത.. ചന്ത നടത്തിപ്പിന് വേണ്ടി പ്രാദേശിക ജൈവ കര്‍ഷകരുടെ ഒരു കൂട്ടായ്മയും രജിസ്‌ററര്‍ ചെയ്തിട്ടുണ്ട്.. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് കൂടുതലും. എങ്കിലും മറ്റു ജില്ലകളിലുള്ള ജൈവ കര്‍ഷകരും ഗുണമേന്മയുള്ള അവരുടെ വിളവുകള്‍ അപൂര്‍വമായെങ്കിലും ചന്തയില്‍ കൊണ്ട് വന്നു വില്‍ക്കാറുണ്ട്.

നേരിട്ടുനിന്ന് ഫുള്‍ടൈം വില്‍ക്കുവാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുള്ള കര്‍ഷകര്‍ക്കായി ഒരു common സ്ടാളും വിപണിയില്‍ ഉണ്ട്.. എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ തൃശ്ശൂര്‍ ബാനര്‍ജി മെമ്മോറിയല്‍ ക്ലബില്‍ വെച്ചാണ് ചന്ത നടത്തുന്നത്.. തൃശ്ശൂര്‍ ബാനര്‍ജി മെമ്മോറിയല്‍ ക്ലുബിന്റെ സാമൂഹ്യ പ്രതിബദ്ധത പ്രവര്‍ത്തനത്തിന്റെ മറ്റൊരു മാതൃകയാണ് ഈ ചന്തയുടെ നടത്തിപ്പിനുവേണ്ടി ക്ല്ബ് ഭാരവാഹികള്‍ നല്‍കി വരുന്ന സഹായ സഹകരണങ്ങള്‍..

കഴിഞ്ഞ 15 മാസമായി തൃശ്ശൂരില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നാട്ടു ചന്തയില്‍ വരുന്ന ഉപഭോക്താക്കള്‍ ഓരോരുത്തരും ഈ വിജയത്തിലെ ഗുണഭോക്താക്കള്‍ ആണ്.. ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ചെറുകിട ജൈവ കര്‍ഷകരെ ഒന്നിപ്പിച്ചു ഒരു പ്രാദേശിക വേദിയില്‍ കൊണ്ടുവരുവാനുള്ള കാര്‍ഷിക വിപണിയുടെ ശ്രമം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേരളത്തിലെ മറ്റു ജില്ലകളിലും ഇതുപോലുള്ള കര്‍ഷക കൂട്ടായ്മകളും നാട്ടു ചന്തകളും സംഘടിപ്പിക്കുവാന്‍ കാര്‍ഷിക വിപണി തയ്യാറെടുക്കുകയാണ്...