കുറെ നാളായി ............. എന്തോന്ന്? അല്ല. ഈ പാവലിലും കോവലിലും ഒക്കെ തണ്ട് ഇങ്ങനെ തടിച്ചു വീര്‍ത്തു വരികയാണ്... അതെന്താ കാരണം? ആവോ... കായീച്ച / തണ്ട് തുരപ്പന്‍ ആണോ? ആ ശരിക്കും എന്താവും കാരണം? ഇനി വല്ല ട്യൂമറും ആണോ? മുറിച്ചു നോക്കിയോ തടിച്ചു വീര്‍ത്ത ഭാഗം? ഉവ്വ്, ഉള്ളില്‍ പുഴുക്കളുണ്ട്... ആരാണിവന്‍ ? എവന്‍? പുയു? ഇവനാണ് Gall Midge. ഗാളീച്ച എന്ന് വിളിക്കാം. ഇത് നെല്‍ചെടിയെ ബാധിക്കുന്ന കീടമല്ലേ? അതെ , ഇവന്റെ കുടുംബത്തില്‍ പല സ്വഭാവക്കാര്‍ ഉണ്ട്... ഒരു കുടുംബത്തില്‍ വരുന്ന വ്യത്യസ്ത വര്‍ഗങ്ങള്‍. ഇതിലെ അംഗങ്ങള്‍ അവരവരുടെ വര്‍ഗം അനുസരിച്ച് നെല്‍ച്ചെടി, മാവിലകള്‍, കോവല്‍ തണ്ട്, പാവല്‍ തണ്ട് ഇങ്ങനെ പലതും ആക്രമിക്കും? സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണോ....? അങ്ങനെ പറയാം. പാവലിലും കോവലിലും ഇളം തണ്ടുകള്‍ക്കുള്ളില്‍ ഗാളീച്ച മുട്ടയിടും.... മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ അവിടെ വാസം ഉറപ്പിക്കും. അവരുടെ ജീവിതം ആ തണ്ടുകളെ തടിച്ചു വീര്‍പ്പിക്കും ..... എന്ത് ചെയ്യും തടയാന്‍?

വേപ്പെണ്ണ എമല്‍ഷന്‍ ഈച്ചകളെ അകറ്റും.... തുളസിക്കെണി ഫലപ്രദം എന്ന് പറയുന്നു. അറിയില്ല വിദഗ്ദ്ധര്‍ പറയുമായിരിക്കും ശരിയോ തെറ്റോ എന്ന്... എന്തായാലും കീടം വന്ന തണ്ടുകള്‍ മുറിച്ചു തീയിട്ടാല്‍ വംശവ്യാപനം തടയാം.... അങ്ങനെ ചെയ്തില്ലെങ്കില്‍ ചെടിയുടെ വളര്‍ച്ച അവിടെ തടയപ്പെടും.. എവിടുന്നു കിട്ടീ ഈ പോസ്റ്റിലെ തടിച്ചുവീര്‍ത്ത കോവല്‍ തണ്ട്.....? കൃഷിയില്‍ അധികം ശ്രദ്ധികാത്ത എന്റെ ചങ്ങാതിയുടെത് ആണ്...