ഒരു മൂന്ന് മാസം മുന്‍പ് വഴിയില്‍ കണ്ടു വാങ്ങിയ ഒരു കൊച്ചു ചെടി. അന്ന് അതില്‍ പേരിനു ഒരു മുളക് ഉണ്ടായിരുന്നു. പക്ഷെ അത് കൊഴിഞ്ഞു കഴിഞ്ഞാല്‍ ഇനി ഒന്നും ഉണ്ടാവില്ലെന്നാണ് വിചാരിച്ചത്. പക്ഷെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചെടി നിറയെ പൂവിട്ടു. നിറയെ മുളകും ഉണ്ടായി.

വളമായി ചാണകവും കടലപ്പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത പുളിപ്പിച്ച മിശ്രിതം ഒഴിച്ച് കൊടുത്തിരുന്നു. ചുവട്ടില്‍ ഉള്ളിയുടെ തൊലി ഇട്ടുകൊടുത്തിരുന്നു. വിത്തിനു വേണ്ടി ഒന്ന് പറിക്കാതെ വച്ചിട്ടുണ്ട്.