ചിപ്പി കൂണ്‍ തടം ഉണ്ടാക്കുന്ന രീതി ആണ് ഇവിടെ പറയുന്നത്. ഞാന്‍ ചെയ്യുന്ന രീതി വൈക്കോല്‍ ഉപയോഗിച്ചാണ്... അധികം പഴക്കമില്ലാത്ത വൈക്കോല്‍ 12 മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വക്കുക. ആ വെള്ളം മാറ്റി അര മണിക്കൂര്‍ തിളപ്പിക്കുക. തിളപ്പിക്കുന്നതു അണുക്കളെ നശിപ്പിക്കാനാണ്..

കൂണ്‍ കൃഷി ചെയ്യുന്നത് എപ്പോഴും വൃത്തി ആയി വേണം. ഓരോ ഘട്ടവും വൃത്തി ആയിരിക്കണം... വൈക്കോല്‍ സ്റ്റെറിലൈസ് ചെയ്തു പാകത്തിന് ഉണക്കുക... അതായതു പിഴിഞ്ഞാല്‍ കയ്യില്‍ നനവ് വരരുത. എന്നാല്‍ ഈര്‍പ്പം മനസ്സില്‍ തോന്നണം.. അതാണ് വൈക്കോലിന്റെ പാകം... അപ്പോള്‍ വൈക്കോല്‍ തയ്യാറാക്കല്‍ കഴിഞ്ഞു... ഒരു പാക്ക് സീഡ് ഉപോയഗിച്ച് രണ്ടു തടമുണ്ടാക്കാം... കവര്‍ 80 ഗേജ് കവര്‍ നല്ല നീളത്തില്‍ വാങ്ങുക.. കവറിന്റെ അടിഭാഗം നന്നായി കെട്ടുക.. ചണനൂല്‍ ഉപയോഗിക്കാം. അടിഭാഗം മറച്ചിടുക.. അതായതു കെട്ടിയ ഭാഗം ഉള്ളില്‍ പോണം.. ബാഗ് നന്നായി റൗണ്ടില്‍ വക്കുക... 

സീഡ് പൊട്ടിച്ചു രണ്ടായി പകുത്ത് ഒരു പകുതി എടുക്കുക  വൈക്കോല്‍ തിരുട പോലെ നല്ല കനത്തില്‍ ചുരുട്ടി ബാഗില്‍ ടൈറ്റായി വക്കുക.. സീഡ് വശങ്ങളില് വട്ടത്തിലായി പാകുക.. കൈകൊണ്ട് ഒന്ന് സീഡ് തിരുകി കൊടുക്കുക... വീണ്ടും  അടുത്ത ട്രിപ്പ് ഇതേപോലെ ആവര്‍ത്തിക്കുക.. അങ്ങനെ ഒരു മൂന്നോ നാലോ പ്രാവശ്യം ചെയ്യാം ബാഗിന്റെ വലുപ്പം അനുസരിച്ചു.. അവസാനം ബാഗ് നന്നായി മുറുക്കി  കെട്ടുക .. 60 മുതല്‍ 80 വരെ കുത്തുകള്‍ ഇട്ടുകൊടുക്കുക.. അതിനു ശേഷം ഇത് ഇരുട്ടും തണുപ്പുള്ളതുമായ സ്ഥലത്തു സൂക്ഷിക്കുക. അഞ്ചാംദിവസം മുതല്‍ പൂപ്പല്‍ പോലെ വരും.. ദിവസവും വെള്ളം സ്‌പ്രേ ചെയ്യണം.. ഒരു 18 ദിവസം കഴിഞ്ഞാല്‍ ചെറിയ തന്തുക്കള്‍ പുറത്തേക്ക് വരും. അത് വലുതാകുന്ന മുറയ്ക്ക് വിളവെടുക്കാം... ഇതാണ് ഞാന്‍ ചെയ്യുന്ന രീതി.. എനിക്ക് നല്ല വിജയകരമായ ഒന്നാണ് കൂണ്‍ കൃഷി... കൂടുതല്‍ അറിയാന്‍ ചോദിച്ചോളൂ... സീഡ് തൃശ്ശൂര്‍ മണ്ണുത്തി യൂണിവേഴ്‌സിറ്റിയില്‍ കിട്ടും..