ത്യുത്പാദനശേഷിയും കുറഞ്ഞസമയംകൊണ്ട് കായ്ഫലവും സ്വപ്നംകണ്ട് നട്ട കുറിയഇനം തെങ്ങുകളില്‍നിന്ന് കേരകര്‍ഷകര്‍ പിന്മാറുന്നു. ഇത്തരം തെങ്ങുകളില്‍ രോഗ-കീടശല്യം പിടിമുറുക്കുന്നതില്‍ മനംമടുത്താണിത്. പരമ്പരാഗത നാടന്‍തെങ്ങിേലക്കാണ് കര്‍ഷകരുടെ തിരിച്ചുപോക്ക്.

നാടന്‍ തെങ്ങിന്‍തൈകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ പ്രധാന വിത്തുത്പാദനകേന്ദ്രമായ പാലക്കാട് എരുത്തേമ്പതി ഫാമില്‍ ഇത്തവണ ഉത്പാദിപ്പിക്കുന്നത് രണ്ടുലക്ഷം നാടന്‍  തൈകളാണ്. ദീര്‍ഘകാല വിള പെട്ടെന്ന് നശിക്കുന്നത് വലിയ നഷ്ടമുണ്ടാക്കുന്നതിനാലാണ് നാടനെ ആശ്രയിക്കുന്നതെന്ന് കൊഴിഞ്ഞാമ്പാറ നാളികേര ഉത്പാദക ഫെഡറേഷന്‍ പ്രസിഡന്റ് ഡി. വിജയകുമാര്‍ പറഞ്ഞു.

പാകിത്തുടങ്ങി

എരുത്തേമ്പതി ഫാമില്‍ വെസ്റ്റ് കോസ്റ്റ് ടാള്‍ (ഡബ്ല്യു.സി.ടി.) എന്നറിയപ്പെടുന്ന തനി നാടന്‍ഇനമാണ് നിലവില്‍ ഉത്പാദിപ്പിക്കുന്നത്. ഒന്നരലക്ഷം വിത്തുതേങ്ങ സംഭരിച്ച് പാകിത്തുടങ്ങി. ഇവ പാകമാകുന്നതോടെ കൃഷിഭവനുകള്‍ മുഖേന കര്‍ഷകരിലേക്ക് എത്തിക്കുമെന്ന് ഫാം സൂപ്രണ്ട് മുരുക ഭൂപതി പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഉത്പാദിപ്പിച്ച 46,000 നാടന്‍തൈകളുടെ വില്‍പ്പന കൃഷിഭവനുകളിലൂടെ നടത്തിവരികയാണ്. ഒരു തൈ 100 രൂപയ്ക്കാണ് കൃഷിഭവനിലേക്ക് നല്‍കുന്നത്. ഇത് സര്‍ക്കാര്‍ സബ്‌സിഡിയോടെ 50 രൂപയ്ക്ക് കര്‍ഷകര്‍ക്കു ലഭിക്കും.

സങ്കരയിനത്തില്‍ പ്രശ്‌നങ്ങള്‍

  • അത്യുത്പാദനശേഷിയുണ്ടെങ്കിലും കുറിയ സങ്കരയിനം തെങ്ങുകളില്‍ വെള്ളീച്ച, കൊമ്പന്‍ചെല്ലി, ചെമ്പന്‍ചെല്ലി തുടങ്ങിയ കീടങ്ങളുടെ ശല്യം രൂക്ഷം.
  • കൂമ്പുചീയല്‍ പോലുള്ള രോഗങ്ങളും വ്യാപകം. തെങ്ങിന്റെ ഉയരക്കുറവും തെങ്ങോലയിലുള്ള മധുരക്കൂടുതലുമാണ് കീടങ്ങളെ കുറിയ ഇനങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.?

നാടന്റെ മെച്ചം

  • നാടന്‍ ഇനങ്ങള്‍ക്ക് 55-60 വര്‍ഷംവരെ കായ്ഫലമുണ്ടാകും. കുറിയ ഇനങ്ങള്‍ക്ക് 30-40 വര്‍ഷം വരെയാണ് ആയുസ്സ്.
  • വലിയ പരിചരണമില്ലാതെ ഏത് സാഹചര്യത്തിലും വളരും.
  • ജലക്ഷാമത്തിലും പിടിച്ചുനില്‍ക്കാനാവും.
  • ഒരു വര്‍ഷത്തിനിടെ ചിറ്റൂര്‍ മേഖലയില്‍ 300 ഹെക്ടറോളം സ്ഥലത്ത് കര്‍ഷകര്‍ പുതുതായി നാടന്‍തെങ്ങ് കൃഷി തുടങ്ങി?.

Content Highlights: Popularity of native coconut varieties is increasing