പച്ചത്തേങ്ങവില വന്‍താഴ്ചയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ 43 വരെ എത്തിയ പച്ചതേങ്ങവില ചൊവ്വാഴ്ച 39 രൂപയായി കുറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ നാളികേരത്തിന് വിലകൂടിയത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍ തേങ്ങാവിലയിലെ ചാഞ്ചാട്ടം കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. 

നാളികേരത്തിന്റെ ഉത്പാദനം വളരെ കുറവായ സമയമാണിപ്പോള്‍. ചെലവിനനുരിച്ചുള്ള വരുമാനം തെങ്ങ് കൃഷിയില്‍നിന്ന് ലഭിക്കുന്നില്ല. തേങ്ങ പറിക്കുന്ന തൊഴിലാളികള്‍ക്ക് കൂലി കൊടുത്താല്‍ മിച്ചമൊന്നുമില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. 

കൂടാതെ തേങ്ങ പൊതിക്കുന്ന കൂലി, വിപണിയിലെത്തിക്കാനുള്ള വണ്ടിക്കൂലി, എന്നിവയെല്ലാം കൂട്ടിയാല്‍ ചെലവിനനുസരിച്ചുള്ള വരുമാനം തെങ്ങ് കൃഷിയില്‍നിന് ലഭിക്കുന്നില്ല. രാസ, ജൈവ വളങ്ങളുടെ വിലവര്‍ധന തെങ്ങ് കൃഷി ആദായകരമല്ലാതാക്കുന്നു. 

കവുങ് കൃഷിയിലേക്കാണ് കര്‍ഷകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പഴയ കൊട്ടടക്കയ്ക്ക് ഇപ്പോള്‍ 320 രൂപവരെ വിലയുണ്ട്. പുതിയ അടക്കയ്ക്ക് 280 വരെയും.

Content Highlights: Coconut farmers in Kerala battle low retail prices