മുരടിപ്പിന്റെ കാലമാണ് നാളികേരക്കൃഷിക്ക്. ഉത്പാദനക്കുറവ് കേരളത്തിന്റെ നാളികേരക്കൃഷിയുടെ പെരുമ നഷ്ടപ്പെടുത്തിയിരിക്കുന്നു. കാറ്റുവീഴ്ച, കീടങ്ങളുടെ ആക്രമണം, ശാസ്ത്രീയമായ കൃഷിയുടെ കുറവ്...കാരണങ്ങള്‍ പലതാണ്. കാറ്റുവീഴ്ചമൂലം ശരാശരി ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാകുന്നു എന്നാണ് സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്. നഷ്ടപ്പെട്ട പെരുമ എങ്ങനെ വീണ്ടെടുക്കാം എന്നതാണ് നാളികേരദിനം ഉയര്‍ത്തുന്ന പ്രധാനചോദ്യം.

എങ്ങനെ മറികടക്കാം

* ഗുണമേന്മയുള്ള തൈകള്‍ നട്ടുവളര്‍ത്തി ശാസ്ത്രീയമായ പരിചരണത്തിലൂടെ രോഗ, കീട ബാധകളെ നിയന്ത്രിക്കാം.

* കര്‍ഷകരെ മുന്നില്‍ നിര്‍ത്തി ശാസ്ത്രത്തിന്റ പിന്‍ബലം നല്‍കിയുള്ള മുന്നേറ്റം വേണം.

* കേരകൃഷിയുടെ പുരോഗതിക്കായുള്ള സ്ഥാപനങ്ങളും പദ്ധതികളും ഏകോപിപ്പിക്കണം.

* സംസ്ഥാനത്തെ ഏഴായിരത്തിലധികം വരുന്ന നാളികേര ഉത്പാദകസംഘങ്ങള്‍ക്ക് പുതുജീവന്‍ നല്‍കണം.