തെങ്ങിന്‍തോപ്പില്‍ എങ്ങനെയാണ് കൊക്കോ ഇടവിളയാക്കുക? ഏതിനമാണ് ഇടവിളകൃഷിക്ക് അനുയോജ്യം?
 
ഷാജഹാന്‍, വെള്ളറട

ശാസ്ത്രീയമായ അകലത്തില്‍ നട്ടുവളര്‍ത്തിയ തെങ്ങിന്‍തോപ്പില്‍ രുവരി തെങ്ങുകള്‍ക്ക് നടുവിലായി മൂന്നു മീറ്റര്‍ അകലത്തില്‍ കൊക്കോ തൈ നടണം.

50. സെ.മീ. നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് മേല്‍മണ്ണും ഉണങ്ങിയ ചാണകവും കലര്‍ത്തിയ മിശ്രിതംകൊണ്ട് കുഴി മൂടി നടുവില്‍ ഒരു ചെറിയ കുഴിയുാക്കി. അതിലാണ് തൈ നടേണ്ടത്.

'ഫോറസ്റ്റീറോ' ഇനം കൊക്കോ തൈകളാണ് ഇടവിളയായി നടാന്‍ അനുയോജ്യം.