നെല്‍കൃഷിയുടെ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ വിവേചനത്തോടെ മാത്രമേ നടത്താന്‍ പാടുള്ളു. മനുഷ്യനും ജീവജാലങ്ങള്‍ക്കും ആവാസവ്യവസ്ഥയ്ക്കും ദോഷം വരാത്ത രീതിയിലായിരിക്കണം നെല്‍കൃഷിയിലെ കീടനിയന്ത്രണ മാര്‍ഗങ്ങള്‍.

paliyana paddyകീട-രോഗ നിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ട ചില പൊതുവായ സംഗതികളാണ് ഇവിടെ ഓര്‍മിപ്പിക്കുന്നത്

1.  ഓരോ ദേശത്തെയും പ്രധാന കീട-രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ ശേഷിയുള്ള വിത്തുകള്‍ മാത്രം കൃഷിയിറക്കുക

2. തണ്ടുതുരപ്പന്റെ മുട്ട, ഓലചുരുട്ടിപ്പുഴു  തുടങ്ങിയവയെ വിവിധ ദശകളില്‍ ശേഖരിച്ചു നശിപ്പിക്കുക

3. കീട-രോഗ ബാധയേറ്റ സസ്യഭാഗം ശേഖരിച്ച് നശിപ്പിക്കുക

4. വെള്ളം വറ്റിച്ച് മുഞ്ഞ, കുഴല്‍പ്പുഴു എന്നിവയുടെ ഉപദ്രവം കുറയ്ക്കുക

5. വിളയവശിഷ്ടങ്ങള്‍ തീയിട്ട് നശിപ്പിക്കുക

6. മിത്രകീടങ്ങളെ നശിപ്പിക്കാത്ത കീടനിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കുക
7. ശുപാര്‍ശ ചെയ്ത കീടനാശിനി, കുമിള്‍നാശിനി എന്നിവ മാത്രം അളവ് തെറ്റാതെ ഉപയോഗിക്കുക
8. ഒരേ ജൈവകീടനാശിനി തന്നെ തുടര്‍ച്ചയായി ഉപയോഗിക്കാതിരിക്കുക

കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ