ചരിത്രം തിരുത്തി ഏലക്കാ വില വീണ്ടും ഉയരത്തിലേക്ക്. ഇതുവരെയുണ്ടാകാത്ത കുതിപ്പാണ് ഏലക്കാ വിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച പുറ്റടി സ്പൈസസ് പാര്‍ക്കില്‍ നടന്ന വണ്ടന്മേട് മാസ് ഏജന്‍സീസിന്റെ ഇ-ലേലത്തില്‍ കിലോഗ്രാമിന് 5734 രൂപയാണ് ലഭിച്ചത്. 15,857 കിലോ ഏലക്കായാണ് പതിഞ്ഞത്.
ഇതിനുമുമ്പ് ഏറ്റവും ഉയര്‍ന്ന വില ലഭിച്ചത് 20-ന് നടന്ന സൗത്ത് ഇന്ത്യാ ലിമിറ്റഡിന്റെ ലേലത്തിലാണ്. 5000 രൂപയാണ് 20-ന് നടന്ന ലേലത്തില്‍ ലഭിച്ചത്. ശരാശരി വിലയിലും ഗണ്യമായ ഉയര്‍ച്ചയുണ്ട്.
ശനിയാഴ്ച രാവിലെ നെടുങ്കണ്ടം ഹെഡര്‍ സിസ്റ്റംസ് ഇന്ത്യാ ലിമിറ്റഡിന്റെ ലേലത്തില്‍ 3412 രൂപ കൂടിയ വില കിട്ടിയപ്പോള്‍ ശരാശരി വില 3067.3 രൂപ ലഭിച്ചു. മാസ് ഏജന്‍സീസിന്റെ ലേലത്തില്‍ ശരാശരി വില 3154.41 രൂപയായി ഉയര്‍ന്നു.
ഒന്നാംതരമായി (എട്ട് പ്ലസ് ബോള്‍ഡിന് മുകളില്‍) തെരഞ്ഞെടുക്കുന്ന ഏലക്കയ്ക്കാണ് ഉയര്‍ന്ന വില ലഭിക്കുന്നത്. കര്ഷകന് ഒരിക്കലും ഈ വില കിട്ടില്ല.
Content Highlights: Cardamom Price IN Kerala Market