പേടിച്ചു പോയോ? വാഴക്കര്‍ഷകര്‍ പരിഭവിക്കരുത്. നിങ്ങളുടെ കഷ്ടപ്പാടുകളോര്‍ത്ത് വിവരമുള്ളവര്‍ പറഞ്ഞ നാട്ടുമൊഴിയാണിത്.
ഓണവാഴ നടാന്‍ സമയമാകുന്നു. അടുത്ത കൊല്ലം ഓണം അല്‍പം നേരത്തെയാണെന്നോര്‍ക്കുക. കഷ്ടിച്ച് 9 മാസവും 10 ദിവസവും മാത്രം. ഏത്തവാഴ വളര്‍ത്തി കുല വെട്ടുന്നതുവരെ എന്തെല്ലാം വെല്ലുവിളി നേരിടണം?
1. മാണപ്പുഴു: കന്നില്‍ മാണവണ്ട് മുട്ടയിട്ടിട്ടുണ്ടെങ്കില്‍ അത് വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ തുരന്ന് തുരന്ന് നടുനാമ്പ് തിന്നുമ്പോള്‍ വാഴക്കൂമ്പടഞ്ഞു പോകുന്നു. അകാലത്തില്‍ വാഴച്ചുവട്ടില്‍ കന്ന് പൊട്ടുന്നുവെങ്കില്‍ വാഴ കൂമ്പടഞ്ഞുവെന്ന് ഉറപ്പിക്കാം.
2. വാഴയിലകള്‍ വീശിത്തുടങ്ങുമ്പോള്‍ ഇലതീനിപ്പുഴുക്കള്‍ വരവായി. ഇലയുടെ ഹരിതകം കാര്‍ന്നു തിന്നുന്ന ഇവരെ നിയന്ത്രിക്കാന്‍ വലിയ പണിയില്ല.
3. നട്ട് 3-4 മാസമാകുമ്പോള്‍ വാഴപ്പോളയില്‍ അസാധാരണമായ ചുവപ്പ് വരകള്‍ വരികയും വരകള്‍ ഇലത്തണ്ടുകളിലേക്ക് വ്യാപിച്ച് ഇലകള്‍ രണ്ടുവശത്തേക്ക് മാത്രം വിന്യസിക്കുകയും ചെയ്യും. ബലഹീനനായി മാറിക്കൊണ്ടിരിക്കുന്ന വാഴ കുലച്ചാലായി. കല്ലിപ്പുള്ള ചെറിയ കായ്കളുള്ള കുല വില്‍പ്പനയോഗ്യമായിരിക്കില്ല. ഇതാണ് കൊക്കാന്‍ രോഗം. വാഴ മൂടോടെ പറിച്ചു കളയുക. അതാണ് വിവേകം.
4.അങ്ങനെ വാഴയ്ക്ക് അഞ്ച്-അഞ്ചര മാസമാകുമ്പോളേക്കും എത്തിപ്പോയി ഭയങ്കരന്‍. തടതുരപ്പന്‍ പുഴു. വാഴയ്ക്കുള്ളില്‍ കുലത്തണ്ട് രൂപം കൊള്ളുമ്പോള്‍ മുതല്‍ തള്ളവണ്ട് വാഴയെ നോട്ടമിടാന്‍ തുടങ്ങും. ഉണങ്ങിയ ഇലകള്‍ യഥാസമയം തടയോട് ചേര്‍ത്തു മുറിച്ച് കളഞ്ഞില്ലെങ്കില്‍ പണി കിട്ടിയതുതന്നെ. കരിമ്പോളകളെ പറിച്ചുകളഞ്ഞ് തോട്ടം വൃത്തിയാക്കി സൂക്ഷിച്ചാല്‍ സ്വസ്തി. അല്ലെങ്കില്‍ ജപ്തി.
5. കുലച്ച് യഥാസമയം കൂമ്പൊടിച്ച് കുല പൊതിഞ്ഞ് നല്ല താങ്ങുകൊടുത്തില്ലെങ്കില്‍ കാറ്റ് വില്ലനാകും. ഇങ്ങനെ പണിപ്പെട്ടുണ്ടാക്കുന്ന കുലയ്ക്ക് വില കിട്ടിയില്ലെങ്കില്‍ ഹാ ! കഷ്ടം .
ഇപ്പോള്‍ മനസിലായില്ലേ, പഴമൊഴിയുടെ പൊരുള്‍. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നല്ല ചേനപ്പൂളുകള്‍ ജൈവവളവും കരിയിലയും ചേര്‍ത്ത് കുംഭമാസത്തില്‍ നട്ട് മണ്ണൊന്ന് ചിക്കി വീട്ടില്‍പ്പോയി മിണ്ടാതെയിരുന്നോളു. വൃശ്ചിക മാസത്തില്‍ നല്ല അമ്പിളിച്ചേന കിളച്ചെടുക്കാം. ചേന വയ്ക്കാത്തവനെ......