വാഴകളെ പ്രത്യേകിച്ചും ഏത്തവാഴകളെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന രണ്ട് പ്രശ്‌നങ്ങളാണ് മാണവണ്ടും നിമാവിരകളും. 

മാണവണ്ട് ഇടുന്ന മുട്ട വിരിഞ്ഞ് പുറത്തു വരുന്ന പുഴുക്കള്‍ തുരന്ന് തുരന്ന് നടുനാമ്പുകൂടി തിന്നു തീര്‍ക്കുമ്പോള്‍ വാഴക്കൂമ്പടഞ്ഞ് പോകും. ഇതിനെക്കുറിച്ച് ഒട്ടു മിക്ക കര്‍ഷകരും ബോധവാന്മാരാണ്.
എന്നാല്‍ നമ്മുടെ കണ്ണില്‍പ്പെടാതെ വാഴയുടെ വേരുകളുടെ പ്രവര്‍ത്തനക്ഷമത കുറച്ച് വിളവ് കുറയ്ക്കുന്ന നിമാവിരകളെക്കുറിച്ച് എത്രപേര്‍ക്കറിയാം?

എങ്കിലിതാ, ഈ രണ്ടുപ്രശ്‌നത്തിനുംകൂടി ഒരു പരിഹാര മാര്‍ഗം. വാഴക്കന്ന് നന്നായി ചെത്തിയൊരുക്കി തിളച്ച വെള്ളത്തില്‍ മുക്കുക. നെറ്റിചുളിക്കേണ്ട. സംഗതി പുതിയ ടെക്‌നോളജിയാണ്. 

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രോപിക്കല്‍ അഗ്രിക്കള്‍ച്ചര്‍ തെളിയിച്ച കാര്യം. നന്നായി വൃത്തിയാക്കിയ കന്നുകള്‍ തിളയ്ക്കുന്ന വെള്ളത്തില്‍ 20-30 സെക്കന്റ് സമയം മുക്കിവെച്ച് തണുത്തതിനുശേഷം പച്ചച്ചാണകം,സ്യൂഡോമോണാസ് എന്നിവ ചേര്‍ന്ന കുഴമ്പില്‍ മുക്കി നാല് ദിവസം തണലത്തുണക്കി അടിവളം ചേര്‍ത്തുനടാവുന്നതാണ്. ഇത്തരത്തില്‍ നടുന്ന വാഴകള്‍ മികച്ച വിളവ് തന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

വാഴയുടെ വേരുകളുടെ പ്രവര്‍ത്തനക്ഷമത കുറക്കുന്ന മാണവണ്ടുകള്‍ക്കും നിമാവിരകള്‍ക്കുമുള്ള പരിഹാരമാണ് ഇവിടെ വ്യക്തമാക്കുന്നത്

Contact number:94967 69074