നിരവധി നിറങ്ങളിലുള്ള പൂക്കളുണ്ടാകുന്ന ചെടിയാണ് പെറ്റൂണിയ. പെട്ടെന്ന് നശിച്ചു പോകാനും സാധ്യതയുണ്ട്. കമ്പ് മുറിച്ചു നട്ടും വിത്തുകള്‍ മുളപ്പിച്ചും പെറ്റൂണിയ ഉണ്ടാക്കാം. പെറ്റൂണിയ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. നല്ല ആരോഗ്യമുള്ള ചെടികള്‍ തിരഞ്ഞെടുക്കണം.
2. ചെടികളുടെ ഉള്ളില്‍ പുഴുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണം
3. ജൈവവളങ്ങളാണ് പെറ്റൂണിയക്ക് നല്‍കേണ്ടത്. വളത്തിന്റെ അളവ് കൂടാന്‍ പാടില്ല.
4. വെയില്‍ ഇഷ്ടപ്പെടുന്ന ചെടികളാണ് പെറ്റൂണിയ.
5.വെള്ളം വളരെ കുറച്ച് മാത്രം മതി.
6.എല്ലാ ദിവസവും രാവിലെ നനയ്ക്കണം
7.ചെടി വലുതായി പൂവിടണമെങ്കില്‍ നല്ല ശ്രദ്ധ വേണം
8. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ധാരാളമായി പൂക്കള്‍ ഉണ്ടാകുന്നത്.
9. നഴ്‌സറിയില്‍ നിന്ന് വാങ്ങിയ ചെടി ഉണങ്ങിയ ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ ആറ്റുമണലുമായി യോജിപ്പിച്ച് ചട്ടിയിലേക്ക് മാറ്റി നടാം.
10. നട്ട് വെള്ളമൊഴിച്ച ശേഷം അല്‍പം സ്യൂഡോമോണാസ് ലായനിയും നല്‍കണം.
Content highlights: Petunia plant, Agriculture , Organic farming