കാത്തുകാത്തിരുന്ന് മാവ് തളിര്‍ത്തപ്പോള്‍ മനസ് നിറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ഇളംതളിരുകള്‍ മുഴുവന്‍ മാഞ്ചുവട്ടില്‍ നിറഞ്ഞപ്പോള്‍ ചങ്ക് തകര്‍ന്നുപോയി. എന്താണിവിടെ സംഭവിച്ചത്?

മാന്തളിര്‍ മുറിയന്‍ എന്ന കുഞ്ഞന്‍ വണ്ടുകള്‍ കൂട്ടമായി വന്ന് തളിരിലകള്‍ മുറിച്ച് അതില്‍ മുട്ടകളിട്ട് തറയിലേക്ക് വീഴ്ത്തുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ അടുത്ത ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നത് മണ്ണിലാണ്. 50-55 ദിവസത്തിനുള്ളില്‍ ഇവ വീണ്ടും വണ്ടുകളായി ത്തീരുന്നു. ഓരോ കൊല്ലവും ഇത്തരത്തില്‍ പുതിയ തളിരുകള്‍ നശിച്ചാല്‍ മാവെങ്ങനെ വളരും ? എന്താണിതിനൊരു പരിഹാരം?

Mango

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്താണ് ഇവയുടെ വിളയാട്ടം. മാവ് തളിര്‍ത്ത് ഇലകള്‍ വിടര്‍ന്ന് ഒരിഞ്ച് വീതിയെത്തുമ്പോള്‍ 2 % വീര്യത്തില്‍ വേപ്പെണ്ണ-വെളുത്തുള്ളി  മിശ്രിതമോ നിര്‍ദേശിത കീടനാശിനികളോ തളിക്കുക. 20 മി.ലി വേപ്പെണ്ണ, 20 ഗ്രാം വെളുത്തുള്ളി നീര്, 5 ഗ്രാം ബാര്‍ സോപ്പ് എന്നിവ ഉപയോഗിച്ച് മിശ്രിതം തയ്യാറാക്കാം.

തറയില്‍ വീണുകിടക്കുന്ന തളിരിലകളില്‍ മുട്ടക്കൂട്ടങ്ങളുണ്ട്. അത് വിരിയാതിരിക്കാന്‍ വാരിക്കത്തിക്കുക.

മാവിന്റെ ചുറ്റും ചെറുതായി മണ്ണിളക്കി വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തിളക്കുക.

Contact number:94967 69074