വ്വാല്‍ തെങ്ങിന്റെ ഒരു പ്രധാന ശത്രുവല്ലെങ്കിലും തെങ്ങിന്‍തോപ്പുകളില്‍ പലപ്പോഴും വവ്വാല്‍ ഒരു പ്രശ്‌നക്കാരനാണ്. ഇളംതേങ്ങയും കരിക്കും നശിപ്പിക്കുന്നതിനുപുറമേ കള്ളുചെത്തുന്ന തെങ്ങുകളില്‍ കള്ളെടുക്കാന്‍വെച്ചിരിക്കുന്ന മണ്‍കുടത്തില്‍നിന്ന് കള്ളു കുടിക്കാനും വവ്വാല്‍ വിരുതനാണ്. 

നാളികേരക്കുലകള്‍ മുള്ളുകളുള്ള ചെടിയുടെ ചില്ലകളോ മറ്റോകൊണ്ട് മൂടിക്കെട്ടുക. നൈലോണ്‍, പോളിസ്റ്റര്‍ മെഷ് എന്നിവകൊണ്ട് നിര്‍മിച്ച മിശ്റ്റു നെറ്റ് ഉപയോഗിക്കുകയാണ് മറ്റൊരു മാര്‍ഗം. രണ്ടു ദണ്ഡുകള്‍ക്കിടയില്‍ സ്ഥാപിച്ച നൈലോണ്‍ വലയാണിത്. കാഴ്ചയ്ക്ക് ഒരു വോളിബോള്‍ നെറ്റ് പോലിരിക്കും. 

വേണ്ടവിധം കെട്ടിയാല്‍ വല കാണാനേ കഴിയില്ല. ഇത് വവ്വാലിന്റെ സഞ്ചാരപഥങ്ങളില്‍ മരങ്ങള്‍ക്കിടയിലായി 5-15 മീറ്ററോളം ഉയരത്തില്‍ കെട്ടും. ഉയര്‍ത്താനോ താഴ്ത്താനോ കഴിയുംവിധമാണിത് കെട്ടുക. രാത്രിസഞ്ചാരത്തിനിടയ്ക്ക് വലയില്‍ തട്ടുന്ന വവ്വാല്‍ നേരെ ഒരു പന്തുപോലെ സഞ്ചിയിലേക്കു വീഴും.

Content Highlights: How to prevent coconut trees from Bats