പാഷന്‍ ഫ്രൂട്ട് പിടിച്ചുതുടങ്ങാന്‍ കുറഞ്ഞത് എത്ര കാലമെടുക്കും, എന്താണിതിന്റെ വിശദാംശങ്ങള്‍ ? 

പാഷന്‍ ഫ്രൂട്ട് പ്രത്യേകിച്ച്, മഞ്ഞ ഇനം ദ്രുതവളര്‍ച്ചയുള്ളതാണ്. ഇത് ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ കായ്ക്കാന്‍ തുടങ്ങും. പരാഗണം നടന്ന് 70-80 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുക്കും. ഇത്തരത്തില്‍ ഒരു പാഷന്‍ ഫ്രൂട്ട് തോട്ടത്തിന് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ആദായവിളവ് തരാനും കഴിയും. 

പാഷന്‍ ഫ്രൂട്ടിന്റെ പ്രധാന ഉത്പാദനകാലങ്ങള്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയും നവംബര്‍ മുതല്‍ ജനുവരി വരെയുമാണ്. എന്നാല്‍, തണ്ടു മുറിച്ചോ പതിവെച്ചോ എടുത്തു വളര്‍ത്തുന്ന തൈകള്‍ നട്ട് 10 മാസം കഴിയുമ്പോള്‍ കായ് പിടിക്കാന്‍ തുടങ്ങുകയും 16-18 മാസംകൊണ്ട് അനുകൂല വിളവിലേക്കു എത്തുകയും ചെയ്യും. നല്ല രീതിയില്‍ പരിചരിച്ചാല്‍ മാത്രമേ നല്ല വിളവ് കിട്ടൂ.

Content Highlights: How to get get high yields from passion fruits