- രോഗങ്ങളും കീടബാധയുമില്ലാത്ത ചെടികളില്‍നിന്ന് നന്നായി മൂത്തുപഴുത്ത കായകളില്‍നിന്നുമാത്രം ശേഖരിക്കുക.
- മഴയത്ത് ശേഖരിക്കരുത്. വിത്തുകള്‍ കഴുകി ഉണക്കണം. കലര്‍പ്പുചെടികളില്‍നിന്ന് വിത്തെടുക്കരുത്. ആവര്‍ത്തന കൃഷി നടത്തുന്നയിടത്തുനിന്ന് വിത്തെടുക്കരുത്.
- ഉണങ്ങിയ കായകള്‍ കൂടുതല്‍ ദിവസം ചെടിയില്‍ നിര്‍ത്തരുത്.
- വഴുതനവര്‍ഗ വിളകളായ തക്കാളി, വഴുതന, പച്ചമുളക് എന്നിവ നന്നായി പഴുത്തശേഷവും കയ്പക്ക, പടവലം എന്നിവ മുക്കാല്‍ ഭാഗം പഴുത്താലും വിത്തിനെടുക്കാം.
- മത്തന്‍, വെള്ളരി, കുമ്പളം എന്നിങ്ങനെയുള്ള വെള്ളരിവര്‍ഗ വിളകള്‍ കായ് നന്നായി മൂത്ത് കണ്ണി ഉണങ്ങിയാലേ വിത്തിനായി വിളവെടുക്കാവൂ.
- പയര്‍ വര്‍ഗങ്ങളും വെണ്ടയിനങ്ങളും കായ ഉണങ്ങിയാലുടനെ വിളവെടുക്കാം. ചുരങ്ങ, പീച്ചില്‍ എന്നിവ ഉണങ്ങി കിലുങ്ങാന്‍ തുടങ്ങിയാല്‍ വിത്തിനായി മാറ്റാം. ആദ്യത്തെയും അവസാനത്തെയും കായ വിത്തിനായി മാറ്റിവെക്കരുത്.
- ഭക്ഷണാവശ്യത്തിനായി വാങ്ങുന്ന നന്നായി മൂത്ത തക്കാളി, വെള്ളരി, പച്ചമുളക്, മത്തന്‍, കുമ്പളം എന്നിവയില്‍നിന്നു വിത്തെടുക്കാം. മത്തന്‍, എളവന്‍, വെള്ളരി തക്കാളി എന്നിവയുടെ വിത്തുകള്‍ വേര്‍തിരിച്ചെടുത്ത് കഴുകി വെയിലത്ത് ഉണക്കിയെടുത്ത് നടാം. നമ്മുടെ പല നാട്ടുപറമ്പുകളിലും വളര്‍ന്നുനില്‍ക്കുന്ന ചീരവിത്തുകള്‍ കണ്ടെത്തിയും വിതയ്ക്കാം.
തയ്യാറാക്കിയത്: വി.സി. പ്രമോദ്കുമാര്‍
Content Highlights: How to collect quality seeds