റംബുട്ടാനില്‍ ആണ്‍-പെണ്‍ വ്യത്യാസമുണ്ട്. ആണ്‍മരങ്ങളും പെണ്‍മരങ്ങളുമുണ്ട്. പെണ്‍മരങ്ങളിലെ കായ് പിടിക്കുകയുള്ളൂ എന്നോര്‍ക്കുക. മാത്രമല്ല വിത്ത് മുളച്ചുവളരുന്ന തൈകള്‍ പെണ്‍മരമാണെന്ന് ഉറപ്പിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ വിത്ത് മുളപ്പിച്ചെടുക്കുന്ന തൈകള്‍ കൃഷിക്ക് സാധാരണ ഉപയോഗിക്കാറില്ല. 

പകരം മുകുളനം നടത്തി കിട്ടുന്ന മികച്ച ബഡ്ഡ് തൈകള്‍ മാത്രമേ നടാനുപയോഗിക്കൂ. ഇവയാകട്ടെ നട്ട് മൂന്നാം വര്‍ഷംമുതല്‍ പുഷ്പിക്കും. തുടര്‍ന്ന് നല്ല പരിചരണം നല്‍കിയാല്‍ ആറുമുതല്‍ എട്ടു വര്‍ഷത്തിനുള്ളില്‍ നല്ല വിളവ് നല്‍കാന്‍ തുടങ്ങുകയും ചെയ്യും. 

ഇന്നിപ്പോള്‍ ഗുണമേന്മയുള്ള നല്ല റംബുട്ടാന്‍ ബഡ്ഡ് തൈകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍സ്ട്രക്ഷണല്‍ ഫാമുകള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, കൃഷി വകുപ്പിന്റെ കൃഷിത്തോട്ടങ്ങള്‍, അംഗീകൃത റംബുട്ടാന്‍ സ്‌പെഷ്യലൈസ്ഡ് നഴ്‌സറികള്‍ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങാന്‍ കിട്ടും.

Content Highlights: Growing Rambutan Tree Indoors from Seed