എല്ലാക്കാലത്തും കൃഷി ചെയ്യാന്‍ കഴിയുന്ന പഴമാണ് മുന്തിരി. വീട്ടുവളപ്പില്‍ മുന്തിരി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍

 

1. വേനലിലും മഴക്കാലത്തും നടാം

2. നല്ല വെയില്‍ കിട്ടുന്ന സ്ഥലം വേണം

3. 30 സെന്റീമീറ്റര്‍ നീളമുള്ള വള്ളിയാണ് നടാന്‍ ആവശ്യം. പച്ചത്തണ്ട് നടാന്‍ പാടില്ല. 

4. നഴ്‌സറിയില്‍ നിന്ന് വേര് പിടിപ്പിച്ച വള്ളി വാങ്ങി വളര്‍ത്തുന്നതാണ് നല്ലത്

5. മേല്‍മണ്ണ്, ചാണകപ്പൊടി, അരക്കിലോ വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ ചേര്‍ക്കാം

6. കുഴിയുടെ നടുവില്‍ മണ്ണില്‍ നന്നായി ഉറപ്പിച്ച് വേണം നടാന്‍

7. മുന്തിരിവള്ളികള്‍ വളരുമ്പോള്‍ നന്നായി വളരുന്ന രണ്ടെണ്ണം മാത്രം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. 

8. ഇലകളുള്ള ശാഖകള്‍ മുറിച്ചു കളയണം. മുന്തിരി പടര്‍ന്നാല്‍ നല്ല പന്തല്‍ ഇട്ടുകൊടുക്കണം

9. ചെടി കായ്ക്കുന്നില്ലെങ്കില്‍ ചെറിയ ശാഖകള്‍ മുറിച്ചു നീക്കുക

10. കാക്കകളുടെ ശല്യം അകറ്റാന്‍ വലയിടാം

11. കൊമ്പ് കോതല്‍ നടത്തിയാല്‍ വളം നല്‍കണം. വളമിട്ട ശേഷം ദിവസവും രണ്ടുനേരം നനച്ചു കൊടുക്കണം

12. മുന്തിരി വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം കായ്ക്കും

13. ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യാം

14. ഇല മുരടിപ്പ്, പൂപ്പല്‍ രോഗം എന്നിവ തടുക്കാന്‍ നേര്‍പ്പിച്ച ബോര്‍ഡോ മിശ്രിതം ഇലകളില്‍ തളിക്കണം

Content highlights: Grape cultivation, Agriculture Organic farming