കേരളത്തിലെ പല വീടുകളിലും സ്ഥാപനങ്ങളുടെ ക്യാമ്പസുകളിലും ധാരാളം അത്തിമരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുള്ളതായി കാണാം. വളരെയേറെ പ്രതീക്ഷയോടെ വാങ്ങി പരിചരിച്ച് ഇവയില്‍ കായ്പിടിക്കുമ്പോള്‍ നാം ചിന്താക്കുഴപ്പത്തിലാകുന്നു. ഈ കായ്കള്‍ എങ്ങനെയാണ് കഴിക്കേണ്ടത്? ഇത് യഥാര്‍ഥ അത്തിപ്പഴം തന്നെയാണോ?

പൊതുവേ കാണപ്പെടുന്ന അത്തിമരം 'കാപ്രി ഫിഗ്' എന്ന വിഭാഗത്തില്‍പ്പെടുന്ന ഫൈക്കസ് ഓറിക്കുലേറ്റ ആണ്. വീതിയുള്ള ഒറ്റ ഇലകളും തണ്ടിനോട് ചേര്‍ന്ന് കൂട്ടമായി പിടിക്കുന്ന കായ്കളും ഇവയുടെ പ്രത്യേകതയാണ്. 

ഇലകള്‍ ഭക്ഷണം വിളമ്പിക്കഴിക്കാനും പൊതിയാനും ഉപയോഗിക്കുന്നുണ്ട്. കായ്കള്‍ പൊതുവേ ഭക്ഷ്യയോഗ്യമല്ല. എന്നാല്‍ കീറി നന്നായി കറ കളഞ്ഞ് തോരന്‍, തീയല്‍ എന്നിവ ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്. ഇത് നല്ലൊരു തണല്‍ മരവുമാണ്.

Figകഴിക്കാന്‍ യോഗ്യമായ അത്തിപ്പഴം തരുന്ന മരം ഫൈക്കസ് കാരിക്ക എന്നറിയപ്പെടുന്നു. മൂന്നായി വെട്ടുള്ള ഇലകളാണ് ഇവയുടേത്. കായ്കള്‍ പൊതുവേ ഒറ്റയായി കാണപ്പെടുന്നു. ഉണങ്ങിയ അത്തിപ്പഴത്തിന് മലബന്ധം മാറ്റാന്‍ അസാധാരണ കഴിവുണ്ട് . വലിയ അളവില്‍ പൊട്ടാസ്യമുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം ക്രമീകരിക്കാന്‍ സഹായിക്കും. 

ഇരുമ്പിന്റെ കലവറയായതിനാല്‍ വിളര്‍ച്ച മാറ്റും. ദഹനനാരുകള്‍ ധാരാളം ഉള്ളതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും. തടി കൂടാതെ  നോക്കും. ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറഞ്ഞതിനാല്‍ പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. 

കാലാവസ്ഥയും കൃഷിരീതിയും

നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലവും നല്ല സൂര്യപ്രകാശവും മിതമായ നനയും അനുകൂലമായ സാഹചര്യങ്ങളാണ്. കായ്കള്‍ പാകമാകുമ്പോള്‍ അമിതമായ മഴയും അന്തരീക്ഷ ആര്‍ദ്രതയും വിനയാകും . വേരുപിടിപ്പിച്ച കമ്പുകളാണ് നടീല്‍ വസ്തു. നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ 5 മീറ്റര്‍ അകലത്തില്‍ നടാം. രണ്ടരയടി നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ 25 കിലോ ചാണകപ്പൊടി ചേര്‍ത്ത് നടാവുന്നതാണ്. 

രണ്ട്, മൂന്ന് കൊല്ലത്തിനകം കായ്കള്‍ പിടിച്ചു തുടങ്ങും. കായ്കള്‍ ചെടിയില്‍ നിന്നുതന്നെ പഴുക്കണം. പൂര്‍ണമായും പഴുത്ത് കഴിഞ്ഞാല്‍ കായ്കള്‍ ചെറുതായി താഴേക്ക് തൂങ്ങാന്‍ തുടങ്ങും. ക്ഷതം വരാതെ പറിച്ചെടുത്ത് സൂക്ഷിക്കാം. ദീര്‍ഘനാള്‍ സൂക്ഷിച്ചുവെക്കാം. ഇനി ഏതെങ്കിലും നഴ്‌സറിയില്‍ പോകുമ്പോള്‍ 'കാപ്രി  ഫിഗ് മരം' വാങ്ങാതെ യഥാര്‍ത്ഥ അത്തിപ്പഴം തരുന്ന മരം തന്നെ.

Content highlights: Caprifig, Agriculture, Organic farming