ഴമാറിയതോടെ പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിലുള്ള വഴുതനകൃഷിക്ക് ഇലവാട്ടം കണ്ടുവരുന്നതായി കൃഷിവകുപ്പധികൃതര്‍ പറഞ്ഞു. 

ഇലകളില്‍ ഇളം മഞ്ഞനിറത്തിലുള്ള പൊട്ടുകള്‍ കാണപ്പെടുന്നതാണ് പ്രാഥമികലക്ഷണം. പിന്നീട് ഇല കരിഞ്ഞ് കൊഴിയും. വൈകാതെ ചെടികള്‍ മുരടിച്ചുപോവുകയും ചെയ്യും. 

കോപ്പര്‍ ഓക്‌സിക്ലോറൈഡ് രണ്ട് ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നത് രോഗശമനത്തിന് സഹായകരമാവും.