പാവല്‍ കൃഷിയില്‍ ഏറ്റവും വിളവ് ലഭിക്കുന്ന സമയമാണ് ഏപ്രില്‍-മെയ്. ചകിരിച്ചോറും കമ്പോസ്റ്റും ചേര്‍ത്ത മിശ്രിതത്തില്‍ വിത്തുകള്‍ നടാം. ഒരാഴ്ച കഴിഞ്ഞ ശേഷം ചാണകവെള്ളം നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കാം. ചാരം വളമായി നല്‍കിയാല്‍ പാവയ്ക്കയുടെ കയ്പ് കുറയുമെന്ന് പറയപ്പെടുന്നു. തൈ നട്ട് 45-ാമത്തെ ദിവസം പൂക്കളുണ്ടാകും.ആദ്യമുണ്ടാകുന്ന പൂക്കള്‍ ആണ്‍പൂക്കളായിരിക്കും. അവ കൊഴിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. കായീച്ചയാണ് പാവലിന്റെ ഏറ്റവും വലിയ ശത്രു.
1. തടത്തിലോ കൂന കൂട്ടിയോ പാവല്‍ നടാം. വേനല്‍ക്കാലത്ത് വൃത്താകൃതിയില്‍ കുഴിയെടുത്ത് തടമുണ്ടാക്കി തൈകള്‍ നടാം.
2. മഴക്കാലത്ത് മണ്ണ് കൂനകൂട്ടിയാണ് തൈകള്‍ നടേണ്ടത്
3. വേനല്‍ക്കാലത്ത് രാവിലെയും വൈകുന്നേരവും വെള്ളം നനയ്ക്കാം
4. ജൈവവളമായി ബയോഗ്യാസ് സ്‌ളറി, പച്ചച്ചാണകം കലക്കിയത്, എല്ലുപൊടി എന്നിവ ഉപയോഗിക്കാം
5. നല്ല വെയില്‍ കിട്ടുന്ന നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് പാവല്‍ കൃഷി സാധ്യമാകുന്നത്
6. ഗോമൂത്രം നേര്‍പ്പിച്ച് ഒഴിക്കുന്നതാണ് നല്ലതാണ്.
7. കറിക്കായം അല്ലെങ്കില്‍ പാല്‍ക്കായം വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്താല്‍ പൂക്കളൊന്നും കൊഴിഞ്ഞു പോകില്ല
8. മുഞ്ഞയുടെ ശല്യം അകറ്റാന്‍ തുളസിനീര് പാവലിന്റെ ഇലകളുടെ മുകളിലും താഴെയുമൊക്കെ സ്‌പ്രേ ചെയ്തുകൊടുക്കുക
9. വൈറസ് ബാധ കൊണ്ടോ ചില മൂലകങ്ങളുടെ കുറവ് കൊണ്ടോ ഇലകള്‍ക്ക് കുരുടിപ്പ് ബാധിക്കാം. ഇത് ഒഴിവാക്കാന്‍ ഒരു ഗ്രാം ബോറിക് ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലും തണ്ടുകളിലും തളിച്ചു കൊടുക്കുക.
Content highlights: Agriculture, Organic farming, Sapodilla