കടയില്‍ നിന്ന് വാങ്ങിയ ബദാമില്‍ വേരുണ്ടാക്കാന്‍ വിദ്യയുണ്ട്. 

1. നല്ലയിനം ബദാം എടുത്ത് 24 മുതല്‍ 36 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക (നേരിയ വെളുപ്പ് നിറമുള്ള തൊലിയുള്ള ബദാമാണ് നല്ലത്)

2. കിണറ്റിലെ വെള്ളമാണ് നല്ലത്. 12 മണിക്കൂര്‍ കഴിയുമ്പോഴേക്കും വെള്ളം മാറ്റണം

3. വീണ്ടും 12 മണിക്കൂര്‍ കൂടി വെള്ളത്തില്‍ കുതിര്‍ക്കണം

4. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ബദാം വെള്ളത്തില്‍ നിന്ന് പുറത്തെടുക്കാം

5. ബദാമിന്റെ കൂര്‍ത്ത ഭാഗം ചെറുതായി നുള്ളിയെടുക്കണം

6. ടിഷ്യു പേപ്പറില്‍ അടുത്തു പോകാതെ നിരത്തി വെക്കണം

7. ടിഷ്യു പേപ്പര്‍ മടക്കി വെള്ളം തളിച്ചു കൊടുക്കണം

8. രണ്ട് ടിഷ്യു പേപ്പര്‍ കൂടി മുകളില്‍ വെക്കാം. വെള്ളം തളിച്ചു കൊടുക്കണം

9. വായു കടക്കാത്ത പാത്രത്തില്‍ ടിഷ്യുപേപ്പറോടുകൂടി എടുത്തുവെക്കുക

10. ഫ്രിഡ്ജില്‍ വെക്കണം. രണ്ടാഴ്ച കഴിഞ്ഞ് തുറന്ന് നോക്കിയാല്‍ വേര് പിടിച്ചത് കാണാം . ഇത് മണ്ണിലേക്ക് മാറ്റി നടാം.

Content highlights: Badam, Agriculture, Organic farming