ഭക്ഷ്യനാരുകളുടെ കലവറ. ധാതുക്കളുടെ അളവിനെക്കുറിച്ച് പറയുകയേ വേണ്ട. സൂപ്പുണ്ടാക്കാനും വടയിലും ഇഡ്ഡലിയിലുമൊക്കെ ചേര്‍ത്ത് കഴിച്ചാല്‍ ബഹുരുചി. ഇത്രയൊക്കെ ഗുണങ്ങളുണ്ടായിട്ടും ഒരു ചെറിയ പേരുദോഷം മാത്രം. പച്ചയ്‌ക്കോ ഇലച്ചാറായോ കഴിച്ചാല്‍ പണികിട്ടിയേക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന 'പാപ്പാവറിന്‍' എന്ന ഘടകം ശ്വാസകോശത്തിന്‌ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതുപിന്നെ നമ്മുടെ മരച്ചീനിയിലുമില്ലേ മാരകമായ ഹൈഡ്രോസയാനിക് ആസിഡ്. അവനെ നമ്മള്‍ തിളപ്പിച്ചൂറ്റിയും പുളി ചേര്‍ത്തും മെരുക്കിയില്ലേ?

multivitamin cheeraരണ്ടാഴ്ച കൂടുമ്പോള്‍ വേണമെങ്കില്‍ വിളവെടുക്കാം. ഇലകളും ഇളംതണ്ടും ഭക്ഷ്യയോഗ്യം. വിറ്റാമിന്‍ ഡി ഒഴികെ എല്ലാ സമൃദ്ധം. 

അത്യാവശ്യം തണലുള്ളിടത്തും വളരും. തണ്ട് ഒടിച്ചു കുത്തിക്കൊടുത്താല്‍ മതി. വേരു പിടിച്ചു കൊള്ളും. 

അല്ല...ഇതുവരെ ഇയാളുടെ പേര് പറഞ്ഞില്ലല്ലോ. നാട്ടില്‍ വേലിച്ചീര, മധുരച്ചീര എന്നും പരിഷ്‌കാരികള്‍ ചെക്കുര്‍മാനിസ് എന്നും വിളിക്കും. സംസ്‌കൃതത്തില്‍ ആരുണി. മലേഷ്യയില്‍ നിന്നുമാണ് വരവ്. വിവേകിയായ വീട്ടമ്മയുടെ പോഷകത്തോട്ടത്തില്‍ ഇവന്‍ കഴിഞ്ഞേയുള്ളു എവനും. പക്ഷെ കഴിക്കുന്നത് പാകം ചെയ്തതു മാത്രം.