ടുവില്‍ കരിമീന്‍ കൃഷിയില്‍ കരപിടിച്ച് നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കുകയാണ് കടലുണ്ടി ചെറിയ തുരുത്തി സ്വദേശി അമ്പാളി ബാബുരാജ്. ഇന്ന് അമ്പത് സെന്റ് ഭൂമിയില്‍ കരിമീനും കാളാഞ്ചിയും ചെമ്പല്ലിയും സമൃദ്ധമായി വളരുമ്പോള്‍ ഒന്നിനുമുന്നിലും തളര്‍ന്നുപോവരുതെന്ന വലിയ പാഠംകൂടി പഠിപ്പിച്ചു തരികയാണ് ഈ മത്സ്യകര്‍ഷകന്‍.

1994-ല്‍ ചെമ്മീന്‍ കൃഷിയിലേക്ക് ഇറങ്ങി. പിന്നിട് ഫാമുകള്‍ പാട്ടത്തിനെടുത്ത് ചെമ്മീന്‍ കൃഷി നടത്തി. എന്നാല്‍ വിളവെടുപ്പിനുമുമ്പ് കൃഷി നശിച്ചു. ഇതോടെ വലിയ സാമ്പത്തികപ്രയാസമായി. ഒടുവില്‍ നാടുവിട്ടു. പിന്നെ തിരിച്ചെത്തിയശേഷവും തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. അത്തോളി, കൊയിലാണ്ടി മേഖലകളില്‍ ചെമ്മീന്‍ഫാമുകള്‍ പാട്ടത്തിനെടുത്ത് ആറുവര്‍ഷം തുടര്‍ച്ചയായി കൃഷി നടത്തി. 

ആദ്യം ചെറിയ നേട്ടങ്ങള്‍. അവിടെനിന്നു തുടങ്ങി പിന്നെ മുഴുവന്‍ സമയവും മത്സ്യക്കൃഷിയിലേയ്ക്ക്. കടലുണ്ടിയിലെ അമ്പത് സെന്റ് ഭൂമിയില്‍ കരിമീന്‍, കാളാഞ്ചി, ചെമ്പല്ലി കൃഷി തുടങ്ങി. പിന്നീടങ്ങോട്ട് നേട്ടങ്ങള്‍. ഭാര്യയും മക്കളും സഹായികളായി എത്തി. ഫാമില്‍ കരിമീന്‍ കുഞ്ഞുങ്ങളുടെ ഉത്പാദനവും തുടങ്ങി. 2016-ല്‍ അമ്പാളി ബാബുരാജിന് കേന്ദ്രസര്‍ക്കാരിന്റെ മത്സ്യകര്‍ഷകര്‍ക്കുള്ള ദീനദയാലു ഉപാധ്യായ ദേശിയ പുരസ്‌കാരവും ലഭിച്ചു.

babu raj
ബാബുരാജ് മത്സ്യക്കൃഷിയില്‍ തനിക്ക് ലഭിച്ച പുരസ്‌കാരങ്ങളുമായി | ഫോട്ടോ: മാതൃഭൂമി 

ഇവരുടെ മത്സ്യഫാമിനടുത്ത് ഐലന്‍ഡ് ടൂറിസവുമുണ്ട്. കടലുണ്ടി കാണാന്‍ ഐലന്‍ഡില്‍ എത്തുന്നവര്‍ക്ക് കരിമീന്‍ഫാമിലെ മത്സ്യങ്ങളാണ് സ്‌പെഷ്യല്‍. കുട്ടിക്കാലം തൊട്ടെ കടലുണ്ടി പുഴയിലെ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ജിവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ശ്രമിച്ചിരുന്ന ബാബുരാജ് പതിയെ ഉപജിവനത്തിനായി മത്സ്യക്കൃഷി തിരഞ്ഞെടുക്കുകയായിരുന്നു. മണല്‍ തൊഴിലാളിയുടെ വേഷവും അണിഞ്ഞിട്ടുണ്ട്. 

ചെമ്പല്ലിയും കാളാഞ്ചിയുമെല്ലാം പത്തുമാസത്തിനകം ഒന്നരകിലോവരെ തൂക്കം വരാറുണ്ടെന്നും ബാബുരാജ് പറഞ്ഞു. എന്നാല്‍ മത്സ്യക്കൃഷിയെ ഇപ്പോള്‍ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് നീര്‍നായകളുടെ വിളയാട്ടമാണെണും അദ്ദേഹം പറഞ്ഞു.

Content Highlights: Success story of a Brackishwater Aquaculture Farmer from Kozhikode