സമ്മിശ്ര കൃഷിയില്‍ വിജയം കൊയ്ത ആറ്റുചാല്‍ വെള്ളാശേരില്‍ സജിയുടെ മീന്‍ കുളത്തിലൈ വിളവെടുപ്പു നടത്തി. കുടുംബ വിഹിതമായി കിട്ടിയ ഒരേക്കര്‍ ഭൂമിയില്‍ മറ്റു കൃഷികള്‍ക്കിടയില്‍ അഞ്ചു കുളങ്ങളാണ് സജിക്കുള്ളത്. ഫിഷറീസ് വകുപ്പു നല്‍കിയ കട്ല, സിലോപിയ, നട്ടര്‍, ഗോള്‍ഡ് ഫിഫ്, മലേഷ്യന്‍ വാള, രോഹു തുടങ്ങിയെ ഇനങ്ങളിലുള്ള 10,000 മീന്‍ കുഞ്ഞുങ്ങളെയാണ് സജിയുടെ കുളത്തില്‍ നിക്ഷേപിച്ചിരുന്നത്.
ഇതില്‍ ചില ഇനങ്ങള്‍ പെറ്റു പെരുകുന്നവയാണ്. ഇതില്‍ ആദ്യം നിക്ഷേപിച്ച മീനുകളുെടെ വിളവെടുപ്പാണ് ക്രിസ്മസ് തലേന്ന് നടന്നത്. ആദ്യ വിളവെടുപ്പില്‍ 125 കിലോ മീന്‍ ലഭിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ആശ ആന്റണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം വി.പി.ജോണ്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ സാബു വേങ്ങവേലില്‍ ആദ്യവില്‍പന നടത്തി. ജേക്കബ് പനന്താനം, അക്വ കള്‍ച്ചര്‍ പ്രൊമോട്ടര്‍ കെ.റ്റി.സതീഷ് എന്നിവര്‍ സംസാരിച്ചു.
ഒരിഞ്ചുഭൂമി പോലും പാഴാക്കാതെയുള്ള സജിയുടെ സമ്മിശ്രകൃഷി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കുറഞ്ഞ വിസ്തൃതിയില്‍ കൂടുതല്‍ വരുമാനം കണ്ടത്തുന്ന മാതൃക കര്‍ഷകനുള്ള കൃഷിവകുപ്പിന്റെ 50,000 രൂപയുടെ അവാര്‍ഡ് കഴിഞ്ഞവര്‍ഷം സജിക്കാണു കിട്ടിയത്. അവാര്‍ഡു തുക മുഴുവനും കൃഷിയുടെ പരിപാലനത്തിനു ചെലവഴിച്ച് അവിടെയും സജി മാതൃകയായിരുന്നു.
Content Highlights: Success story of a Aquaculture Farmer from Idukki