ന്ധ്രാ, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായി വനാമിച്ചെമ്മീന്‍ കൃഷിചെയ്യുന്നത്. കയറ്റുമതിക്ക് പ്രിയമേറിയ വനാമി ലക്ഷങ്ങള്‍ മുടക്കിയാണ് കേരളത്തിലെ മത്സ്യസംസ്‌കരണശാലകളില്‍ എത്തിക്കുന്നത്. വനാമിക്കൃഷി കേരളത്തില്‍ തുടങ്ങണമെന്ന ആവശ്യവുമായി ചെമ്മീന്‍വ്യവസായികള്‍ സര്‍ക്കാരിനെ സമീപിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

ഈ ആവശ്യം നിലനില്‍ക്കെയാണ് ആലപ്പുഴ ജില്ലയില്‍ 25 കര്‍ഷകര്‍ ബയോഫ്‌ലോക്കില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വനാമിക്കൃഷി ആരംഭിച്ചത്. ടണ്‍കണക്കിനു ചെമ്മീന്‍ വിളവെടുപ്പിനു പാകമായിക്കഴിഞ്ഞു. മുറ്റത്തെ ടാങ്കുകളില്‍ പോണ്ടിച്ചേരിയില്‍നിന്നുള്ള ചെമ്മീന്‍കുഞ്ഞുങ്ങള്‍ 20 മീറ്റര്‍ വ്യാസമുള്ള ടാങ്കുകള്‍.

ആറുലക്ഷംലിറ്റര്‍ വെള്ളംവീതം നിറയ്ക്കും. ഇതില്‍ നിശ്ചിത അളവില്‍ ചെമ്മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കും. 24 മണിക്കൂറും ഓക്‌സിജന്‍ നല്‍കും. 120 ദിവസംകൊണ്ട് വളര്‍ച്ചയെത്തുന്ന ചെമ്മീന്‍ വിളവെടുപ്പു നടത്താം. നിലവില്‍ ജില്ലയിലാകെ 25 കര്‍ഷകര്‍ വനാമിക്കൃഷി ചെയ്യുന്നുണ്ട്.

വരാനിരിക്കുന്നത് വനാമിവിപ്ലവം

നിലവില്‍ മീന്‍കൃഷി നടത്തുന്ന ബയോഫ്‌ലോക്കിലെല്ലാം വനാമിക്കൃഷി ചെയ്യിക്കാനാണ് ഫിഷറീസ് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന ചെമ്മീന്‍ കേരളത്തിലെ സംസ്‌കരണശാലകള്‍ക്കു നല്‍കാനാകും. നിലവിലെ ബയോഫ്‌ലോക് മത്സ്യക്കര്‍ഷകര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നതുപോലെ സബ്‌സിഡി ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്നാണ് ഫിഷറീസ് അധികൃതര്‍ നല്‍കുന്ന സൂചന.

biofloc tank
ബയോഫ്ലോക് ടാങ്ക്

വനാമിക്കൃഷി വ്യാപിപ്പിക്കണം

ജില്ലയിലെ മുഴുവന്‍ തരിശുപാടങ്ങളിലും വനാമിക്കൃഷി നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കാലങ്ങളായി തങ്ങള്‍ ആവശ്യപ്പെടുന്നതും ഇതാണ്.-  ജെ.ആര്‍. അജിത്, സംസ്ഥാന പ്രസിഡന്റ്, ചേംബര്‍ ഓഫ് കേരള സീ ഫുഡ് ഇന്‍ഡസ്ട്രി.

100 ടണ്‍ വിളവെടുക്കാം

വരുംനാളുകളില്‍ വര്‍ഷംതോറും ബയോഫ്‌ലോക്കുകളില്‍ 100 ടണ്‍വീതം വനാമി ഉത്പാദിപ്പിക്കാനാകും. വനാമിക്കൃഷി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും. - ലീനാ ഡെന്നീസ്, അസി. ഫിഷറീസ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍.

700 കിലോ ഉത്പാദിപ്പിക്കാം

ഓരോ നാലുമാസത്തിലും ബയോഫ്‌ലോക്കില്‍ കുറഞ്ഞത് 700 കിലോ വനാമി കൃഷിചെയ്ത് വിളവെടുക്കാന്‍ കഴിയും. ഇത് കര്‍ഷകര്‍ക്കു കൂടുതല്‍ വരുമാനം നേടിത്തരും. - റോഷന്‍, വനാമിക്കര്‍ഷകന്‍, എഴുപുന്ന.

Content Highlights: Growing Vannamei Prawns or Shrimps in biofloc tank