ത്സ്യക്കൃഷിക്കുള്ള തയ്യാറെടുപ്പ് മുതല്‍ പരിചരണവും സംസ്‌കരണവും വിപണനവും വരെ എല്ലാ ഘട്ടങ്ങളിലും നിര്‍ദേശങ്ങളും സഹായവും സബ്സിഡിയുമായി സര്‍ക്കാര്‍ കൂടെയുണ്ട്.

പദ്ധതികള്‍ ഇവയെല്ലാം

സംസ്ഥാനസര്‍ക്കാരിന്റെ ജനകീയ മത്സ്യക്കൃഷി (ജെ.എം.കെ.) പദ്ധതി പ്രകാരമാണ് ഫിഷറീസ് വകുപ്പ് സബ്സിഡി നല്‍കുന്നത്. ശുദ്ധജലമത്സ്യക്കൃഷി, ശാസ്ത്രീയ മിശ്രകൃഷി, സംയോജിത കൃഷി, ഓരുജല സമ്മിശ്രകൃഷി, ഒരു നെല്ല്, ഒരുമീന്‍ കൃഷി, ഓരുജല കൂടുകൃഷി, പാന്‍ഗാസിയസ് (അസംവാള) കൃഷി, കല്ലുമ്മക്കായകൃഷി, കരിമീന്‍ വിത്തുത്പാദനകേന്ദ്രം, റിയറിങ് യൂണിറ്റ്, റീസര്‍ക്കുലേറ്ററി അക്വാസിസ്റ്റം (പച്ചക്കറിയും മീനും ഒരുമിച്ച്) എന്നിവയാണ് നടപ്പാക്കുന്നത്.

സഹായധനം

അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും നടത്തിപ്പിനും വേറെവേറെയാണ് സബ്സിഡി നല്‍കുന്നത്. ശുദ്ധജലമത്സ്യക്കൃഷിക്ക് സെന്റ് ഒന്നിന് 20 മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കും. മൊത്തം ചെലവിന്റെ അതെത്ര അളവിലുള്ളതായാലും 40 ശതമാനം വരെ സഹായധനം ലഭിക്കും. 

ശാസ്ത്രീയസമ്മിശ്രകൃഷിയില്‍ സെന്റിന് 400 രൂപ (കുറഞ്ഞത് 10 സെന്റ്), ഓരുജല സമ്മിശ്രകൃഷിക്ക് സെന്റിന് 640 രൂപ (കുറഞ്ഞത് 50 സെന്റ്), ഒരു നെല്ല്, ഒരുമീന്‍ കൃഷി 100 ഹെക്ടറിന് എട്ടുലക്ഷം രൂപ, ഓരുജല കൂടുകൃഷി, കുറഞ്ഞത് 2X2X1.5 അളവിലുള്ള 10 കൂടുകള്‍ക്ക് 1,20,000 രൂപ, പാന്‍ഗാസിയസ് (അസംവാള) കൃഷിക്ക് 25 സെന്റിന് 72,000 രൂപ, കല്ലുമ്മക്കായകൃഷിക്ക് യൂണിറ്റിന് 6000 രൂപ, കരിമീന്‍ വിത്തുത്പാദനകേന്ദ്രം തുടങ്ങാന്‍ രണ്ടുടാങ്കുള്ള ഒരു യൂണിറ്റിന് 20,000 രൂപവരെ. 

റിയറിങ് യൂണിറ്റിന് അഞ്ച് സെന്റിന് 4640 രൂപ, റീസര്‍ക്കുലേറ്ററി അക്വാസിസ്റ്റത്തിന് (ഒരുസെന്റ് മീന്‍, മൂന്നു സെന്റ് പച്ചക്കറി) ആകെ നാലു സെന്റിന് 2,40,000 രൂപവരെ എന്നിങ്ങനെയാണ് സഹായധനം നല്‍കുന്നത്.

ഇവര്‍ നിങ്ങളെ സഹായിക്കും

പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഓരോ ഫിഷറീസ് പ്രൊമോട്ടര്‍മാരും കോര്‍പ്പറേഷനില്‍ ഒന്നില്‍ക്കൂടുതലാളുകളുമുണ്ടാകും. www.fisheries.kerala.gov.in ല്‍ ഇവരുടെ വിവരങ്ങള്‍ ലഭിക്കും.

നടപടിക്രമങ്ങള്‍

ഫിഷറീസ് പ്രൊമോട്ടര്‍മാരെ സമീപിച്ച് ആധാര്‍കാര്‍ഡ്, ഫോട്ടോ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യാം. 235 രൂപയാണ് ഫീസ്. പദ്ധതിക്കനുസരിച്ച് കൈവശം, നികുതിശീട്ട്, പാട്ടക്കരാര്‍ എന്നിവയും സബ്സിഡി ലഭിക്കാനായി ബാങ്ക് അക്കൗണ്ടിന്റെ കോപ്പിയും നല്‍കണം.

വിവരങ്ങള്‍ക്ക്

തിരുവനന്തപുരം: 0471-2450773, കൊല്ലം: 0474-2792850, ആലപ്പുഴ: 0477-2252367, പത്തനംതിട്ട: 0468-2223134, കോട്ടയം: 0481-2566823, ഇടുക്കി: 04869-222326, എറണാകുളം: 0484-2394476, തൃശ്ശൂര്‍: 0487-2331132, മലപ്പുറം: 0494-2666428, പാലക്കാട്: 0491-2815245, കോഴിക്കോട്: 0495-2383780, വയനാട്: 0493-6255214, കണ്ണൂര്‍: 0497-2731081, കാസര്‍കോട്: 0467-2202537.

വനിതകള്‍ക്കൊരു മീന്‍ തോട്ടം

സ്ത്രീകള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന പദ്ധതിയാണിത്. അപേക്ഷ നല്‍കി തിരഞ്ഞെടുത്തത്തിനു ശേഷം മാത്രം കുളത്തിന്റെ നിര്‍മ്മാണം ആരംഭിച്ചാല്‍ മതി. മിനി അക്വാപോണിക്‌സ് യൂണിറ്റാണ് നിര്‍മ്മിക്കേണ്ടത്. 750 ലിറ്റര്‍ വെള്ളം കൊള്ളുന്ന കൃത്രിമക്കുളം, 3 മീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണമുള്ള പച്ചക്കി ബെഡ്ഡ്, മഴ മറ, എയറേറ്റര്‍, ഫില്‍റ്ററേഷന്‍ യൂണിറ്റ് എന്നിവയാണ് നിര്‍മ്മിക്കേണ്ടത്. 15000 രൂപ മുടക്കിയാല്‍ 6000 രൂപ സബ്‌സിഡി ലഭിക്കും. ഫോണ്‍:  04952381430

Content Highlights: Government Assistance for Fish farming