തൃശൂര്‍:  നിയമാനുസൃതമല്ലാത്ത വലകളുപയോഗിച്ച് മീന്‍പിടിക്കുന്നതുമൂലം ചെറുമീനുകള്‍ നശിക്കുന്നു. കാഞ്ഞാണി മേഖലയിലെ കോള്‍പ്പാടത്തും അനുബന്ധ കനാലുകളിലുമാണ് ഇത്തരം മീന്‍പിടിത്തം വ്യാപകം.

Fishകോള്‍പ്പാടത്തും പ്രധാന കനാലുകളിലും മത്സ്യവകുപ്പ് നിക്ഷേപിച്ച ലക്ഷക്കണക്കിന് ചെറുമീനുകളും നാടന്‍ മീനുകളുമാണ് ഇല്ലാതാകുന്നത്. രജമുട്ട് കോള്‍പ്പടവിന് സമീപത്തെ പാലത്തില്‍ ചീഞ്ഞ പൊടിമീനുകളെ ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തി. പാലത്തില്‍ മുഴുവനായി വിതറിയിരിക്കുകയായിരുന്നു. കോള്‍പ്പടവിന് സമീപത്തുനിന്നുതന്നെ മീന്‍പിടിച്ചതിനുശേഷം പൊടിമീന്‍ ആയതിനാല്‍ ഉപേക്ഷിച്ചതാകാമെന്ന് കോള്‍പ്പാടത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ദുര്‍ഗന്ധമുള്ളതിനാല്‍ എത്രയുംവേഗം നീക്കംചെയ്യണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.