രൂര്‍ മണ്ഡലത്തിലെ പൊക്കാളി പാടങ്ങളിലെ കാരച്ചെമ്മീന്‍ കൃഷി വിളവെടുപ്പില്‍ കര്‍ഷകര്‍ക്ക് നിരാശ. ലക്ഷങ്ങള്‍ മുടക്കി കൃഷിയിറക്കിയവര്‍ക്ക് നാമമാത്ര വിളവേ ലഭിച്ചുള്ളൂ. വേമ്പനാട്ടു കായലിനോട് ചേര്‍ന്നുള്ള അഞ്ചേക്കറില്‍ താഴെയുള്ള പാടങ്ങളിലാണ് വിളവെടുപ്പ് നടന്നത്.

ജനുവരിയിലാണ് പാടങ്ങള്‍ ഒരുക്കിത്തുടങ്ങിയത്. ബണ്ടു ബലപ്പെടുത്താനും വെള്ളപ്പത്തായം സ്ഥാപിക്കാനുമൊക്കെയായി പതിനായിരങ്ങള്‍ മുടക്കിയ ശേഷമാണ് ഫെബ്രുവരിയില്‍ ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

90 ദിവസം കൊണ്ട് വിളവെടുക്കാമെന്നിരിക്കെ 100 ദിവസത്തിലധികം പിന്നിട്ടശേഷമാണ് വിളവെടുത്തത്. 30 കൗണ്ട് (30 ചെമ്മീന്‍ ഒരുകിലോ) വരെ വളര്‍ച്ചയെത്തേണ്ട ചെമ്മീന്‍ 40 കൗണ്ട് (40 ചെമ്മീന്‍ ഒരു കിലോ) വളര്‍ച്ച മാത്രമേയെത്തിയുള്ളൂ. 

പാടശേഖരത്തിലെ വെള്ളത്തിന്റെ അമ്ലാംശവും മറ്റും കൃത്യസമയത്ത് പരിശോധിച്ചിട്ടും തീറ്റ കൃത്യമായി നല്‍കിയിട്ടും നല്ലവിളവ് ലഭിക്കാത്തതില്‍ കര്‍ഷകര്‍ നിരാശരാണ്.

Content Highlights: Fish farmers, harvest, Thuravoor, prawns, Alappuzha