മീന്‍ ഉത്പാദനത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ബയോ ഫ്‌ളോക് കൃഷിരീതി. ഫിഷറീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്താലാണ് അരൂര്‍ മണ്ഡലത്തില്‍ ആധുനിക മത്സ്യക്കൃഷി ആരംഭിച്ചിരിക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി 161 യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കര്‍ഷകരെ സഹായിക്കാനും മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കാനും ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മൂന്ന് പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് ബയോ ഫ്‌ളോക്. പടുതാകുളം, കുളത്തില്‍ കരിമീന്‍ യൂണിറ്റ് എന്നിവയാണു മറ്റു രണ്ടുപദ്ധതികള്‍.
പദ്ധതിയുടെ സവിശേഷതകള്‍
- ഏറ്റവും കുറഞ്ഞ ജല വിനിയോഗം നിരക്ക്.
- ഉയര്‍ന്ന വളര്‍ച്ചാനിരക്ക്.
- മീനുകള്‍ക്ക് സ്വസിദ്ധമായ രോഗപ്രതിരോധ ശക്തി.
- ജൈവ സുരക്ഷ.
- ഒരു യൂണിറ്റ് തുടങ്ങുന്നതിന് അരസെന്റ് സ്ഥലം മാത്രം ആവശ്യമുള്ളൂ.
കൃഷിരീതിയും ചെലവും
- ഓക്‌സിജന്‍ യൂണിറ്റ്, വെള്ളം ശുചീകരണം എന്നിവയടക്കം വിളവെടുപ്പു വരെ 1.38 ലക്ഷം രൂപയാണു ചെലവ്.
- 60 ശതമാനം തുക ഗുണഭോക്താവും 40 ശതമാനം സബ്‌സിഡിയും കണ്ടെത്തിയാണ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
- ഒരു യൂണിറ്റില്‍ 1,250 ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സാധിക്കും.
- അജൈവ നൈട്രജനെ കാര്‍ബണ്‍ അടങ്ങിയ വസ്തുക്കള്‍ ചേര്‍ത്ത് ബാക്ടീരിയയുടെ സഹായത്തോടെ പ്രോട്ടീനായി മാറ്റും. ഇതാണ് മത്സ്യങ്ങള്‍ക്ക് തീറ്റയായി നല്‍കുന്നത്. വിളവെടുപ്പിനു ആറുമാസം വേണ്ടിവരും. 400 മുതല്‍ 500 ഗ്രാം വരെ മത്സ്യത്തിനു തൂക്കം ലഭിക്കും.
പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളും യൂണിറ്റുകളുടെ എണ്ണവും
കടക്കരപ്പള്ളി - 14, വയലാര്‍ -10, പട്ടണക്കാട് -25, തുറവൂര്‍ - 18, കുത്തിയതോട്- 5, കോടംതുരുത്ത് - 3, എഴുപുന്ന -10, അരൂര്‍ - 19, അരൂക്കുറ്റി - 4, പാണാവള്ളി - 10.
ഉത്പാദന ക്ഷമത കൈവരിക്കാനാകും
ചെലവു കുറഞ്ഞതും നൂതനവും പരിസ്ഥിതിയുമായി ഇണങ്ങിയതുമായ കൃഷി രീതിയാണ്. കൂടുതല്‍ ഉത്പാദനക്ഷമത കൈവരിക്കാന്‍ സാധിക്കും.- ലീന ഡെന്നീസ്, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍
യൂണിറ്റുകളുടെ എണ്ണം കൂട്ടണം
പരമാവധി ഒരു പഞ്ചായത്തിന് ഒരു യൂണിറ്റെന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങാനായാല്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും.- അജിത്സിംഹന്‍, സുചിത്രാലയം, വയലാര്‍
മത്സ്യക്കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനം
ബയോ ഫ്‌ളോക് കൃഷിരീതി മത്സ്യകര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും. ഇത് വിപ്ലവാത്മകമായ മാറ്റമാണ്.- ആര്‍. ശിവദാസന്‍, മത്സ്യ കോ-ഓര്‍ഡിനേറ്റര്‍
Content Highlights: Biofloc Fish Farming