ളർത്തുമത്സ്യക്കൃഷിയിൽ വിജയക്കൊയ്ത്തിനൊരുങ്ങുകയാണ് പള്ളിക്കൽ ബസാറിനടുത്തെ താമസക്കാരനും മുൻ പ്രവാസിയുമായ ചീരക്കുട രവീന്ദ്രൻ. 19 വർഷം സൗദിയിൽ ജോലിചെയ്ത് ഇപ്പോൾ നാട്ടിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ രവീന്ദ്രൻ സ്വന്തം പുരയിടത്തിലാണ് മത്സ്യക്കൃഷിചെയ്യുന്നത്.

രണ്ട് സെന്റ് സ്ഥലത്ത് കുളവും മറ്റു ക്രമീകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തിലോപ്പിയ വർഗത്തിൽപ്പെട്ട പതിനായിരം മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. പൂർണ വളർച്ചയെത്തിയ ഇവ ദിവസങ്ങൾക്കകം വിളവെടുക്കും.

ബാങ്കിൽനിന്നും വായ്പയെടുത്താണ് രവീന്ദ്രൻ മത്സ്യക്കൃഷി ചെയ്യുന്നത്. രണ്ടരലക്ഷം രൂപ സബ്‌സിഡി വകയിൽ ഫിഷറീസ് വകുപ്പിൽനിന്ന്‌ ലഭിക്കും. വല്ലാർപാടം രാജീവ്ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിൽനിന്നുമാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്. കുസാറ്റിന് കീഴിലെ ഗ്രൂപ്പ് ഫാർമിങ് കോർപ്പറേഷനാണ് സാങ്കേതിക ഉപദേശങ്ങളും സഹായങ്ങളും നൽകുന്നത്.

മത്സ്യങ്ങൾക്ക് കാര്യമായ അസുഖബാധയോ മറ്റോ ഉണ്ടായിട്ടില്ലെന്നും മാർക്കറ്റിൽ കിലോക്ക് 300-400 രൂപ വില കിട്ടുമെന്നും രവീന്ദ്രൻ പറഞ്ഞു. പശുവളർത്തലും മറ്റ് പരമ്പരാഗത കൃഷികളും രവീന്ദ്രൻ ഇതിനൊപ്പം ചെയ്യുന്നുണ്ട്.

Content Highlights: Aqua Culture