ജൂണ്‍ ഒന്നാം തിയതി ലോക ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ക്ഷീര വ്യവസായത്തിന്റെയും പ്രാധാന്യം സംബന്ധിച്ച അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2019 മെയ് 23, 24 തിയതികളില്‍ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. 

23.05.2019 ന് രാവിലെ 10 മണിക്ക് എല്‍.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചന(ക്രയോണ്‍സ്), യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വാട്ടര്‍കളര്‍ ചിത്രരചനാ മല്‍സരം തുടങ്ങിയവയും 24.05.2019 ന് രാവിലെ 10 മണിക്ക് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് (ഡയറി ടെക്‌നോളജി, ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്) ക്ഷീരമേഖല, മൃഗസംരക്ഷണ മേഖല, കാര്‍ഷിക മേഖല എന്നിവയെ ആസ്പദമാക്കി ക്വിസ് മല്‍സരവും ഉണ്ടായിരിക്കുന്നതാണ്.

മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ 21.05.2019 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി രേഖാമൂലമോ, 0495-2414579 എന്ന നമ്പറില്‍ ഫോണ്‍ മുഖേനയോ dtcdairyclt@gmail.com എന്ന ഇ-മെയില്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മല്‍സരാര്‍ത്ഥികള്‍ സ്‌ക്കൂളിന്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.

Content highlights: Agriculture, World milk day