കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ശുദ്ധജല മത്സ്യം, ആറ്റുകൊഞ്ച്, ഓരുജലമത്സ്യം, ചെമ്മീന്‍, കടല്‍മത്സ്യം എന്നിവയുടെ ഹാച്ചറി, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് യൂണിറ്റ്, ഓര്‍ണമെന്റല്‍ ഫിഷ് ബ്രൂഡ് ബാങ്ക്, മത്സ്യത്തീറ്റ നിര്‍മാണ യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും മാര്‍ഗരേഖപ്രകാരമുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ക്ഷണിച്ചു. 

താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട ഫിഷറീസ് ജില്ലാ ഓഫീസുകളില്‍ 28-നുമുമ്പായി പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ഫിഷറീസ് ജില്ലാ ഓഫീസോ dof.gov.in/PMMSY എന്ന വെബ്സൈറ്റോ സന്ദര്‍ശിക്കുക.

റബ്ബറിന്റെ നിയന്ത്രിത കമിഴ്ത്തിവെട്ട്

നിയന്ത്രിത കമിഴ്ത്തിവെട്ടിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. രോഗങ്ങള്‍മൂലം പുതുപ്പട്ടയില്‍ ടാപ്പിങ് സാധ്യമാകാതെവരുന്ന മരങ്ങളില്‍നിന്ന് ആദായം നേടുന്നതിന് സഹായിക്കുന്ന രീതിയാണിത്. ചോദ്യങ്ങള്‍ക്ക് ഡിസംബര്‍ 23 ബുധനാഴ്ച 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ആര്‍.രാജഗോപാല്‍ ഫോണിലൂടെ മറുപടി നല്‍കും.

Content Highlights: Subsidy for Fish and Shrimp Hatchery Unit