വര്‍ഷംമുഴുവന്‍ വീട്ടാവശ്യത്തിന് പച്ചക്കറിയുണ്ടാക്കാന്‍ ഉപയുക്തമായരീതിയില്‍ കാല്‍സെന്റിലും അരസെന്റിലും തയ്യാറാക്കാന്‍ പോളിഹൗസുകള്‍ ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് യൂണിറ്റില്‍ രൂപകല്പനചെയ്തിട്ടുണ്ട്. ടെറസിലും മുറ്റത്തും അധികം കീടബാധയേല്‍ക്കാതെ എളുപ്പത്തില്‍ ചെടികളെ പരിചരിക്കാന്‍ ഇതില്‍ കഴിയും.

ഓഗസ്റ്റ് 4, 5, 6 തീയതികളില്‍ 10.30 മുതല്‍ 12.30 വരെ ഓണ്‍ലൈനായാണ് പരിശീലനം. ഹൈടെക് അടുക്കളത്തോട്ടത്തിന്റെ നിര്‍മാണം, പരിപാലനം, ഗ്രോബാഗ് കൃഷി, തിരിനന സംവിധാനം തയ്യാറാക്കല്‍, മള്‍ട്ടിടയര്‍ ഗ്രോബാഗ് സെറ്റിങ്, വെര്‍മിവാഷും വെര്‍മി കമ്പോസ്റ്റും ലഭ്യമാക്കുന്ന മള്‍ട്ടിടയര്‍ ഗ്രോബാഗ്, പോട്ടിങ് മിശ്രിതം ഉണ്ടാക്കല്‍, വിത്തുപരിപാലനം, വളപ്രയോഗം തുടങ്ങിയ വിഷയങ്ങളില്‍ കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ ഹൈടെക് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് യൂണിറ്റിലെ പ്രൊഫസര്‍ ഡോ. സുശീല പി. ക്ലാസെടുക്കും. 

വിവരങ്ങള്‍ക്ക് ഫോണ്‍: 7025498850 (10.00 മുതല്‍ 4.00 വരെ).

Content Highlights: Special training programme on Hi-tech Farming