കോഴിക്കോട് ആത്മയുടെ ആഭിമുഖ്യത്തില്‍ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അലങ്കാര മത്സ്യകൃഷി, മത്സ്യ സംസ്‌കരണം എന്നീ വിഷയങ്ങളില്‍ 7 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ 2/2/19-ന് മുമ്പായി കോഴിക്കോട് ജില്ലയിലെ ആത്മ ഓഫീസിലോ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസുകളിലോ സമര്‍പ്പിക്കേണ്ടതാണ്.
2. ജൈവ വളങ്ങളുടെയും കീടനാശിനികളുടെയും നിര്‍മാണം
ജൈവവളങ്ങളുടെയും ജൈവകീടനാശിനികളുടെയും നിര്‍മ്മാണത്തെക്കുറിച്ചും അവയുടെ ഉപോയോഗരീതിയെക്കുറിച്ചുമുള്ള പരിശീലനപരിപാടി കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍സ്ട്രുക്ഷണല്‍ ഫാം വെള്ളാനിക്കരയില്‍ നടത്തുന്നു.
ഫോണ്‍: 8078056558
3. ക്ഷീരകര്‍ഷക പരിശീലനം
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വെച്ച് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറു ദിവസത്തെ പരിശീലനം നടത്തുന്നു.
ഫോണ്‍ : 0495 2414579