ദുരന്തബാധിതരായ തിരുവനന്തപുരം ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് സഹായം ചെയ്തു വരുകയാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 10 റിലീഫ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാമ്പുകളില്‍ ഡോക്ടര്‍മാരുടെ സഹായവും, ക്യാമ്പ് ഒന്നിന് 20,000 വീതവും ലഭ്യമാക്കിയിട്ടുണ്ട്. ക്യാമ്പില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍, ധാതുലവണ മിശ്രിതം, തീറ്റ, പുല്ല്, വയ്ക്കല്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആറാലുംമൂട്, പാറശ്ശാല, ആറ്റിങ്ങല്‍ എന്നീ പ്രദേശങ്ങളിലാണ് വന്‍ നാശനഷ്ടമുണ്ടാക്കിയത്.

തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസിനു കീഴില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ക്ഷീരകര്‍ഷകര്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: 9447206840, 94477396153 , 0471 - 2330736