കോവിഡ്-19 സാഹചര്യത്തില്‍ സംസ്ഥാനം ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി യുവജന പങ്കാളിത്തത്തോടെയുള്ള ജനകീയകൂട്ടായ്മയിലൂടെ വിവിധ കര്‍മപദ്ധതികള്‍ കൃഷിവകുപ്പ് നടപ്പാക്കുന്നു. നെല്ല്, പഴം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ചെറുധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ മുന്നേറ്റം ലക്ഷ്യമിടുന്ന സുഭിക്ഷകേരളം പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

25,000 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കുകയാണ് പ്രഥമലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി തരിശുഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍, യുവാക്കള്‍, വിദേശത്തുനിന്നും മടങ്ങിയെത്തിയര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവര്‍ക്ക് www.aims.kerala.gov.in/subhikshakeralam വഴി രജിസ്റ്റര്‍ചെയ്യാമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0471 2318186.

Content Highlights: Farmers' registration of Subhikshakeralam has started