ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന വീഡിയോ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. 'കൃഷി എന്ന പൈതൃകം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വീഡിയോ മത്സരം സംഘടിപ്പിക്കുന്നത്. മൊബൈല്‍ ഫോണിലോ, പ്രൊഫഷണല്‍ ക്യാമറകള്‍ വഴിയോ ചിത്രീകരിച്ച വിഡിയോകള്‍ അയക്കാം. 

പരമാവധി ദൈര്‍ഘ്യം 5 മിനിറ്റ്. എച്ച്.ഡി ഫോര്‍മാറ്റില്‍ ഉള്ളതും കൂടുതല്‍ പ്രൊഫഷണലുമായ വീഡിയോകള്‍ക്ക് പ്രാമുഖ്യം ലഭിക്കും. പ്രായഭേദമെന്ന്യേ ആര്‍ക്കും പങ്കെടുക്കാം. വീഡിയോകള്‍ ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ് വഴി നേരിട്ടോ, fibshortfilmcontest@gmail.com ഇമെയില്‍ ആയോ ഗൂഗിള്‍ ഡ്രൈവ്, wetransfer, 6238039997 എന്ന വാട്‌സാപ്പ് നമ്പര്‍ എന്നിവ വഴിയും fib video contest/ fib kerala എന്ന ഫേസ്ബുക് പേജില്‍ messenger വഴിയും അയക്കാം . 

ഒന്നാം സമ്മാനം 20,000 രൂപ, രണ്ടാം സമ്മാനം 12,500 രൂപ, മൂന്നാം സമ്മാനം 5,000 രൂപ. fib video contest പേജ് വഴി ഏറ്റവും കൂടുതല്‍ ഫേസ്ബുക് ലൈക് ലഭിക്കുന്ന എന്‍ട്രിക്ക് 5,000 രൂപ.  അയക്കേണ്ട അവസാന തീയതി ജൂണ്‍ 10.

Content highlights: Farm information bureau, Agriculture, Video competition