കൊല്ലം : ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്, കരുനാഗപ്പള്ളി നഗരസഭാ പ്രദേശങ്ങളില്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ഇനിമുതല്‍ രാത്രികാലങ്ങളിലും. സര്‍ക്കാര്‍ മൃഗാശുപത്രികളുടെ പ്രവര്‍ത്തനം രാത്രികാലങ്ങളില്‍ക്കൂടി ലഭ്യമാക്കുന്നതിനായുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണിത്. വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെയാണ് വെറ്ററിനറി ഡോക്ടറുടെ സേവനം ഉണ്ടാകുക. ഇതിനായി പ്രത്യേകം വെറ്ററിനറി ഡോക്ടറെ നിയമിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ രോഗം മൂര്‍ഛിക്കുകയോ, അത്യാസന്നനിലയിലാകുകയോ ചെയ്താല്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമായിരുന്നില്ല. 

Veterinary doctorക്ഷീരകര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരെ ഇത് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. കരുനാഗപ്പള്ളി വെറ്ററിനറി പോളിക്ലിനിക്ക് കേന്ദ്രീകരിച്ചായിരിക്കും രാത്രികാല മൃഗാശുപത്രിയുടെ പ്രവര്‍ത്തനം. കര്‍ഷകര്‍ക്ക് ബന്ധപ്പെടുന്നതിനായി പ്രത്യേകം ഫോണ്‍ നമ്പരും ലഭ്യമാക്കും. അത്യാസന്നനിലയിലായ വളര്‍ത്തുമൃഗങ്ങളെ വീട്ടിലെത്തി ചികിത്സിക്കും. ജില്ലാപഞ്ചായത്താണ് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നത്.

കരുനാഗപ്പള്ളി താച്ചയില്‍ ജങ്ഷനില്‍ നടന്ന ചടങ്ങില്‍ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.കെ.തോമസ്, മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടര്‍ ഡോ. ഡി.ഷൈന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.മജീദ്, നഗരസഭാ അധ്യക്ഷ എം.ശോഭന, ഉപാധ്യക്ഷന്‍ ആര്‍.രവീന്ദ്രന്‍ പിള്ള, കൃഷി ഓഫീസര്‍ ബിനീഷ് വി.ആര്‍., മൃഗസംരക്ഷണവകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. എം.എ.നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Content highlights: Agriculture, Animal husbandry, Veterinary doctor, Govt hospital